കണ്ണൂര്‍: ഗോവിന്ദച്ചാമി ജയിലില്‍ കഴിയുന്ന സമയത്ത് സഹോദരന്‍ സുബ്രഹ്മണ്യനും അഡ്വ. ബി.എ ആളൂരും മാത്രമാണ് ഗോവിന്ദച്ചാമിയെ കാണാന്‍ വന്നതെന്ന് റിപ്പോര്‍ട്ട്. ഇവര്‍ രണ്ടുപേരെയുമല്ലാതെ മാറ്റാരെയും ഗോവിന്ദച്ചാമി ഫോണില്‍ വിളിച്ചിട്ടുമില്ലെന്നാണ് വിവരം.’ആകാശപ്പറവകള്‍’ എന്ന് പറയുന്ന സംഘടനയ്ക്ക് താനുമായി ഒരു ബന്ധമില്ലെന്നും പ്രശസ്തി മാത്രമാണ് തന്റെ കേസ് വാദിക്കുന്നതിലൂടെ അഡ്വ. ബി എ ആളൂര്‍ ലക്ഷ്യമാക്കുന്നതെന്നും ഗോവിന്ദച്ചാമി ജയില്‍ അധികൃതരോട് വ്യക്തമാക്കിയതായി ജയിലധികൃതരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇതിനിടെ തങ്ങളാണ് ഗോവിന്ദച്ചാമിക്ക് വേണ്ടി പണം മുടക്കിയതെന്ന ആരോപണത്തിനെതിരെ ‘ആകാശപ്പറവകള്‍’ എന്ന സംഘടന രംഗത്തെത്തി. സഭയുടെ സ്ഥാപകനും ഡയറക്ടറുമായ റെവ. ഫാദര്‍ ജോര്‍ജ് കുറ്റിക്കലിന്റെ സന്തതസഹചാരിയും സഹപ്രവര്‍ത്തകനുമായ ഇമ്മാനുവല്‍ അപ്പനാണ് ഇക്കാര്യം അറിയിച്ചത്. സഭയുടെ ആശ്രമങ്ങള്‍ക്ക് സ്വന്തമായി കെട്ടിടമില്ല എന്നും ചില എന്‍.ആര്‍.ഐ മലയാളികള്‍ സഹായിക്കുന്നത് ഒഴിച്ചാല്‍ സഭയ്ക്ക് വിദേശഫണ്ടുകള്‍ ഒന്നും തന്നെയില്ലയെന്നും ദൈനംദിനപ്രവര്‍ത്തനങ്ങള്‍ തന്നെ ഞെരുങ്ങിയാണ് നടത്തുന്നത്, അതിനാല്‍ തന്നെ ഇത് പോലെയുള്ള ഒരു കുറ്റവാളിക്കായി 50 ലക്ഷം രൂപ മുടക്കാന്‍ സാധിക്കുന്നതെങ്ങനെയെന്നും ഇമ്മാനുവല്‍ അപ്പന്‍ ചോദ്യമുന്നയിക്കുന്നുു.
ഗോവിന്ദച്ചാമിയുമായി യാതൊരു ബന്ധവും തങ്ങള്‍ക്കില്ലെന്ന് ‘നാഷണല്‍ സെന്റര്‍ ഓഫ് ദി ഫ്രണ്ട്‌സ് ആന്‍ഡ് ബേര്‍ഡ്‌സ് ഓഫ് ദ എയര്‍’ എന്ന സംഘടനയുടെ പ്രതിനിധി അറിയിച്ചതായും വാര്‍ത്തകളുണ്ട്.

സഭയുടെ സ്ഥാപകനും ഡയറക്ടറുമായ റെവ. ഫാദര്‍ ജോര്‍ജ് കുറ്റിക്കലിന്റെ സന്തതസഹചാരിയും സഹപ്രവര്‍ത്തകനുമായ ഇമ്മാനുവല്‍ അച്ചന്നെ ഉദ്ദരിച്ചാണ് ഈവാര്‍ത്തയും.ചില എന്‍.ആര്‍.ഐ മലയാളികള്‍ സഹായിക്കുന്നത് ഒഴിച്ചാല്‍ സഭയ്ക്ക് വിദേശഫണ്ടുകള്‍ ഒന്നും തന്നെയില്ല. ദൈനംദിനപ്രവര്‍ത്തനങ്ങള്‍ തന്നെ ഞെരുങ്ങിയാണ് നടത്തുന്നത്. ഇത്തരം ഒരു സാഹചര്യത്തില്‍ ഒരു കുറ്റവാളിക്ക് വേണ്ടി ഇത്രയും തുക ചെലവാക്കുക എന്നതൊക്കെ യുക്തിക്കു നിരക്കുന്നതല്ല. പുരോഹിതരോ പ്രാര്‍ത്ഥനാ സംഘങ്ങളോ ഇതുവരെ ഗോവിന്ദച്ചാമിയെ കാണാനായി അനുമതി പോലും തേടിയിട്ടില്ലെന്നും ജയില്‍ അധികൃതര്‍ വ്യക്തമാക്കിയതായും റിപ്പോര്‍ട്ടിലുണ്ട്. സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയെ ആകാശപ്പറവകള്‍ എന്ന ക്രൈസ്തവ സംഘടന നേരത്തെ മതം മാറ്റിയിരുന്നുവെന്നും ഇതിന് പ്രതിഫലമായി 50ലക്ഷം രൂപ മുടക്കി ഈ സംഘടനയാണ് കേസ് നടത്താന്‍ ബി.എ ആളൂരിനെ ഏര്‍പ്പാടാക്കിയതെന്നും സോഷ്യല്‍മീഡിയയിലും മറ്റും വ്യാപകമായി പ്രചരണമുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here