
പാഠപുസ്തക അച്ചടി വൈകുന്ന സംഭവത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷം നിയമസഭയില്‍ ആവശ്യപ്പെട്ടു. പാഠപുസ്തകം വൈകുന്നതിനെതിരെ പ്രതിഷേധിച്ച എസ്.എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരായ പോലീസ് നടപടി സംബന്ധിച്ച അടിയന്തര പ്രമേയത്തിന് അനുമതി ആവശ്യപ്പെട്ട് ടി വി രാജേഷ് എംഎല്‍എയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
മാര്‍ച്ച് നടത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പൊലീസാണ് പ്രകാപനം സൃഷ്ടിച്ചതെന്നും വി ശിവന്‍കുട്ടി എംഎല്‍എയെ പൊലീസ് ഷീല്‍ഡ്‌കൊണ്ട് പരിക്കേല്‍പ്പിച്ചുവെന്നും ടി.വി രാജേഷ് ആരോപിച്ചു. പുസ്തകം വൈകിയതിനെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും പച്ചയാല ലീഗ്‌വത്കരണമാണ് വിദ്യാഭ്യാസ മേഖലയില്‍ മന്ത്രി അബ്ദുറബ്ബ് നടപ്പാക്കുന്നതെന്നും ടി വി രാജേഷ് പറഞ്ഞു.