1436255224_supreme-court1_27

വ്യാപം അഴിമതിയില്‍ സുപ്രീം കോടതിയുടെ മേല്‍നോട്ടത്തിലുള്ള സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങും മൂന്ന് അഴിമതി വിരുദ്ധ പ്രവര്‍ത്തകരും നല്‍കിയ ഹര്‍ജി സുപ്രീം കോടതി വ്യാഴാഴ്ച പരിഗണിക്കും. അഴിമതിയില്‍ പങ്കുണ്ടെന്ന് ആരോപണമുയര്‍ന്ന രാം നരേഷ് യാദവിനെ മധ്യപ്രദേശ് ഗവര്‍ണര്‍സ്ഥാനത്തുനിന്ന് നീക്കംചെയ്യണമെന്ന ഹര്‍ജിയോടൊപ്പം ഈ ഹര്‍ജിയും പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് എച്ച്.എല്‍ ദത്തു അധ്യക്ഷനായ ബഞ്ച് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here