കൊച്ചി∙ വിജിലൻസിനു സ്വയംഭരണവും പ്രവർത്തന സ്വാതന്ത്ര്യവും അനുവദിക്കണമെന്ന വിധിക്ക് സ്റ്റേ. ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് സിംഗിൾ ബെഞ്ച് വിധി സ്റ്റേ ചെയ്തത്. വിജിലൻസ് പരിഷ്കരണത്തിന് അമിക്കസ് ക്യൂറിയെ നിയമിച്ച ഉത്തരവും സ്റ്റേ ചെയ്തു. സർക്കാർ സമർപ്പിച്ച അപ്പീലിലാണ് ഹൈക്കോടതിയുടെ നടപടി.

സംസ്ഥാന വിജിലൻസിന്റെ പ്രവർത്തന സ്വാതന്ത്ര്യവും സ്വയംഭരണവും പരിശോധിക്കാനുള്ള കോടതി തീരുമാനം ചോദ്യം ചെയ്താണ് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. ഈയാവശ്യത്തിനു കോടതിയെ സഹായിക്കാൻ അമിക്കസ് ക്യൂറി സമിതിയെ നിയമിച്ചുകൊണ്ടുള്ള ജൂൺ 18ലെ ഉത്തരവും സർക്കാർ ഹർജിയിൽ ചോദ്യം ചെയ്തിരുന്നു.

വിജിലന്‍സിനു സ്വയംഭരണവും പ്രവര്‍ത്തന സ്വാതന്ത്ര്യവും നല്‍കുന്നതു സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സഹായിക്കാനുമായി രണ്ടംഗ അമിക്കസ് ക്യൂറിയെ നേരത്തെ ഹൈക്കോടതി നിയമിച്ചിരുന്നു. മുതിർന്ന അഭിഭാഷകരായ കെ.ജയകുമാർ, പി.ബി. കൃഷ്ണൻ എന്നിവരെ അംഗങ്ങളാക്കിയാണ് അമിക്കസ്ക്യൂറിയെ നിയമിച്ചത്. ബാര്‍ കോഴ സംബന്ധിച്ച അന്വേഷണത്തിന് ഹൈക്കോടതിയുടെ മേല്‍നോട്ടം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹർജികള്‍ പരിഗണിക്കുമ്പോഴായിരുന്നു സിംഗിൾ ബെഞ്ച് ഈ ഉത്തരവിട്ടത്.

വിജിലന്‍സ് സംവിധാനം ഉടച്ചുവാര്‍ക്കേണ്ട കാലം അതിക്രമിച്ചു. കാലോചിതമായ മാറ്റങ്ങള്‍ വിജിലന്‍സിന് അനിവാര്യമാണ്. വിജിലൻസിനെ സിബിഐ മാതൃകയിൽ സ്വതന്ത്ര സംവിധാനമാക്കണം. വിജിലൻസിനു ശരിയായ രീതിയിൽ പ്രവർത്തിക്കാൻ സാധിക്കാത്തതിനാൽ സാധാരണക്കാരനു നീതിലഭിക്കുന്നില്ല, പല അന്വേഷണങ്ങളും ശരിയായ രീതിയിലുമല്ലെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു.

 

highcourt.jpg.image.784.410

LEAVE A REPLY

Please enter your comment!
Please enter your name here