സര്‍ക്കാര്‍ നടത്തുന്ന അഴിമതി നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളെ ചിലര്‍ തെറ്റായി ചിത്രീകരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായി പല കോണുകളില്‍ നിന്നും ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇത് അഴിമതിയെ സഹായിക്കലാണെന്നും തൃശൂര്‍ രാമവര്‍മപുരം പൊലിസ് അക്കാദമിയിലെ പാസിങ് ഔട്ട് പരേഡിനു ശേഷം പിണറായി പറഞ്ഞു. അഴിമതിക്കാരോട് മൃദു സമീപനമല്ല സര്‍ക്കാര്‍ സ്വീകരിക്കുക. അഴിമതിക്കെതിരേ ശക്തമായ നടപടികളെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here