കേരളത്തെ വരള്‍ച്ചാ ബാധിത പ്രദേശമായി പ്രഖ്യാപിച്ചു. റവന്യു മന്ത്രി ഇ ചന്ദ്രശേഖരനാണ് നിയമസഭയില്‍ പ്രഖ്യാപനം നടത്തിയത്.

സംസ്ഥാനത്ത് ഈ വര്‍ഷം മഴയുടെ അളവില്‍ 69 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. കാലവര്‍ഷത്തില്‍ 34 ശതമാനം മഴ കുറവുണ്ടായി.നവംബര്‍,ഡിസംബര്‍ മാസങ്ങളില്‍ പൂര്‍ണമായി മഴ ലഭിച്ചാല്‍ പോലും വരള്‍ച്ചയെ നേരിടാന്‍ കഴിയില്ലെന്ന് മന്ത്രി നിയമസഭയില്‍ പറഞ്ഞു.

ഇടവപ്പാതി മഴ കുറഞ്ഞതിനെ തുടര്‍ന്ന് 14 ജില്ലകളേയും വരള്‍ച്ചാബാധിതമായി പ്രഖ്യാപിക്കണമെന്ന സംസ്ഥാന ദുരന്ത നിവാരണ സമിതി യോഗത്തിന്റെ അടിസ്ഥാനത്തിലാണ് പ്രഖ്യാപനം. കാര്‍ഷിക കടങ്ങള്‍ക്ക് മൊറട്ടോറിയം ഏര്‍പ്പെടുത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here