![Favim.com-1574](https://i0.wp.com/keralatimes.com/wp-content/uploads/2016/11/Favim.com-1574.jpg?resize=439%2C400&ssl=1)
കൊച്ചിയിലെ കാക്കനാടുള്ള ഡേ കെയര്‍ സെന്ററില്‍ മൂന്നു വയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ സെക്യൂരിറ്റി ജീവനക്കാരന് അറസ്റ്റില്‍. സ്യെൂരിറ്റി ജീവനക്കാരനായ ചന്ദ്രശേഖരനെയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. പീഡനത്തിരയായ കുട്ടി അധ്യാപകരോട് സംഭവദിവസം തന്നെ കാര്യങ്ങള്‍ പറഞ്ഞെങ്കിലും അധ്യാപകര്‍ മറച്ചുവയ്ക്കുകയായിരുന്നു. ശിശുക്ഷേമ സമിതിയിലോ പൊലിസിലോ പരാതി കൊടുക്കാതെ ഡേ കെയര്‍ സെന്റര്‍ അധികാരികള്‍ സെക്യൂരിറ്റി ജീവനക്കാരനെ ജോലിയില്‍ നിന്നും പുറത്താക്കുകയായിരുന്നു.
പിന്നീട് കുട്ടി സംഭവം മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. ഇവര്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് സെക്യൂരിറ്റി ജീവനക്കാരനെ പൊലിസ് പിടികൂടിയത്. കാക്കനാട്ടെ സാം കിഡ്സ് ഡേ കെയറിലാണ് സംഭവം. ഡേ കെയര്‍ അധികാരികള്‍ക്കെതിരേയും കുട്ടിയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയിട്ടുണ്ട്.