![muslim-girl-crying](https://i0.wp.com/keralatimes.com/wp-content/uploads/2016/11/muslim-girl-crying.jpg?resize=550%2C344&ssl=1)
കൊല്ലം പൂയപ്പള്ളിയില്‍ 11 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ 35 കാരനായ പിതാവിനെ പൊലിസ് കസ്റ്റഡിയിലെടുത്തു. രണ്ടുവര്‍ഷം മുന്‍പ് ഇയാള്‍ കുട്ടിയെ ഭീഷണിപ്പെടുത്തിയശേഷം പീഡിപ്പിച്ചിരുന്നു. എന്നാല്‍, അടുത്ത സമയത്തും ഇതു ആവര്‍ത്തിച്ചതോടെ കുട്ടി വിവരം മാതാവിനെ അറിയിക്കുകയായിരുന്നു. ഇതിനെതുടര്‍ന്നു മാതാവ് കുട്ടിയുമൊത്തു പൊലിസ് വനിതാ സെല്ലില്‍ പരാതി നല്കി.
കഴിഞ്ഞദിവസം കുട്ടിയെ വൈദ്യപരിശോധനയ്ക്കു വിധേയയാക്കി. കുറ്റക്കാരനാണെന്നു കണ്ടു ഇന്നലെ രാത്രിയോടെ പിതാവിനെ പൊലിസ് കസ്റ്റഡിയിലെടുത്തു.