jet airplane landing on runway at twilight

എരുമേലിയില്‍ വിമാനത്താവളം നിര്‍മിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായി സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. വിമാനത്താവളവുമായി ബന്ധപ്പെട്ട് കേന്ദ്രവ്യോമയാനമന്ത്രിയായ അശോക് ജഗപതി രാജുവുമായി ചര്‍ച്ച നടത്തിയെന്നും അദ്ദേഹം എല്ലാ പിന്തുണയും വാഗ്ദാനം ചെയ്‌തെന്നും പിണറായി പറഞ്ഞു.

വിമാനത്താവളം പ്രവാസികൾക്കും, ശബരിമല ഭക്തർക്കും, തീര്ഥാടകർക്കും ഏറെ സൗകര്യപ്രദമായിരിക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി സ്ഥലം തീരുമാനിച്ചാല്‍ എന്‍.ഒ.സി നല്‍കാമെന്ന് കേന്ദ്രം അറിയിച്ചതായി പറഞ്ഞു. കേരളത്തില്‍ കൂടുല്‍ ചര്‍ച്ചകള്‍ നടത്തിയ ശേഷം പദ്ധതി സമര്‍പ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആറന്മുള പദ്ധതി അടഞ്ഞ അധ്യായമാണെന്നും എന്നാല്‍, എരുമേലി പദ്ധതി അതിനു പകരമല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here