അരൂര്‍ പാലത്തിന്റെ മുകളില്‍നിന്ന് ജീപ്പ് കായലിലേക്കു വീണു. ജീപ്പില്‍ ഒന്‍പതു പേര്‍ ഉണ്ടായിരുന്നതായി ദൃക്‌സാക്ഷികള്‍. നാലു പേരെ മത്സ്യ ബന്ധനത്തില്‍ ഏര്‍പ്പെട്ടിരുന്നവര്‍ രക്ഷിച്ചു.
മലയാളിയായ ഡ്രൈവറും എട്ടു നേപ്പാള്‍ സ്വദേശികളുമാണ് ജീപ്പില്‍ ഉണ്ടായിരുന്നത്.കായലില്‍ വീണ ജീപ്പ് ഒഴുകിപ്പോയി.രക്ഷപ്പെടുത്തിയവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അമിത വേഗതയാണ് അപകടത്തിനു കാരണമെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
പാലത്തിന്റെ കൈവരികള്‍ തകര്‍ത്താണ് ജീപ്പ് കായലിലേക്കു വീണത്.
കായലില്‍ ശക്തമായ അടിയൊഴുക്കുണ്ടായിരുന്നതിനാല്‍ ജീപ്പ് ഒഴുകിപ്പോകുകയായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here