കേരളത്തിലെ വ്യോമയാനമേഖലയുടെ വികസനവുമായി ബന്ധപ്പെട്ട് കേന്ദ്ര വ്യോമയാനമന്ത്രി അശോക് ഗജപതി രാജുവുമായി ചർച്ച നടത്തി.
ബേക്കൽ, വയനാട്, ഇടുക്കി, ശബരിമല എന്നിവിടങ്ങളിൽ എയർസ്ട്രിപ്പ് നിർമിക്കാൻ കേന്ദ്രസർക്കാരിന്റെ പിന്തുണ ആവശ്യപ്പെട്ടു.

ശബരിമലയ്ക്കടുത്തുള്ള എരുമേലിയിൽ എയർസ്ട്രിപ്പ് നിർമ്മിക്കുവാനുള്ള സ്ഥലം തീരുമാനിച്ചാൽ എൻഒസി നൽകാമെന്ന് മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഇത് യാഥാർത്ഥ്യമായാൽ ശബരിമല തീർഥാടകരുൾപ്പടെയുള്ളവർക്ക് സൗകര്യപ്രദമാകും. ഈ മേഖലയിൽ ഇന്നനുഭവപ്പെടുന്ന യാത്രാക്ലേശത്തിന് വലിയ രീതിയിൽ ആശ്വാസമാവുകയും ചെയ്യും.

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ലൈസൻസിനുള്ള അപേക്ഷ അടുത്ത മാസം സമർപ്പിക്കും. 2017 മാർച്ചിൽ പ്രവർത്തനമാരംഭിക്കുവാൻ ഉദ്ദേശിക്കുന്നതിനാൽ ലൈസൻസ് അപേക്ഷ മുൻഗണനയോടെ പരിഗണിക്കണമെന്ന് അദ്ദേഹത്തോടാവശ്യപ്പെട്ടു. മൂലധനതീവ്രമായ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ആദ്യവർഷങ്ങളിലെ നടത്തിപ്പിന് കേന്ദ്രസർക്കാരിന്റെ സഹായം അനിവാര്യമാണ്.

പുതിയ വിമാനത്താവളമെന്ന നിലയിൽ കണ്ണൂരിൽ നിന്നും യു.എ.ഇ., ബഹറിൻ, ഒമാൻ, സിംഗപ്പൂർ, സൗദി അറേബ്യ, കുവൈത്ത് പോലുള്ള രാജ്യങ്ങളിലേക്ക് വിമാനസേവനം നടത്താനായി പ്രത്യേക ഉഭയകക്ഷി അവകാശങ്ങൾ കേന്ദ്രസർക്കാരിൽ നിന്ന് ലഭിക്കേണ്ടതായുണ്ട്. എങ്കിൽ മാത്രമെ 2017ലെ വേനൽക്കാല ഷെഡ്യൂളിൽ കണ്ണൂർ എയർപോർട്ടിനെ വ്യോമയാനക്കമ്പനികൾ ഉൾപ്പെടുത്തുകയുള്ളൂ.
കോഴിക്കോട് വിമാനത്താവളത്തിലെ കേടായ റൺവേയുടെ അറ്റകുറ്റപ്പണികൾ റെക്കോഡ് വേഗത്തിൽ തന്നെ എയർപോർട്അതോറിറ്റി ഓഫ്ഇന്ത്യ പൂർത്തീകരിച്ചെങ്കിലും DGCAയുടെ (Directorate General of Civil Aviation) അനുമതി ലഭിച്ചിരുന്നില്ല. വലിയ വിമാനങ്ങളുടെ ലാൻഡിങ്ങിനാവശ്യമായ ഈ അനുമതി ലഭ്യമാക്കുവാൻ വ്യോമയാനമന്ത്രിയുടെ സഹായം അഭ്യർഥിച്ചു.

മുഖ്യമന്ത്രിയുടെ ഫേസ് ബുക്ക് പോസ്റ്റ്

LEAVE A REPLY

Please enter your comment!
Please enter your name here