1436342755_saritass

സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിതാനായരും കേസ് കൈകാര്യം ചെയ്തിരുന്ന അഡ്വക്കറ്റ് ഫെന്നി ബാലകൃഷ്ണനും വേര്‍പിരിയുന്നു. കേസുകള്‍ തീര്‍ക്കാന്‍ മന്ത്രിമാര്‍ സരിതയ്ക്ക് പണം നല്‍കിയെന്ന് ഫെന്നി ബാലകൃഷ്ണന്‍ ഒരു ചാനലിനോട് പറഞ്ഞതാണ് ഇവര്‍ തമ്മിലുള്ള ബന്ധം വഷളാക്കിയത്. സരിതയുടെ മിക്ക കേസുകളില്‍ നിന്നും ഫെന്നിയെ ഇതിനകം ഒഴിവാക്കിക്കഴിഞ്ഞു. പകരം പന്തളത്തുള്ള ഒരു അഡ്വക്കറ്റുമായി ധാരണയായെന്നാണ് അറിയുന്നത്. എന്നാല്‍ ഈ അഡ്വക്കറ്റിനെക്കുറിച്ചുള്ള വിവരങ്ങള്‍ സരിത ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല. ഒഴിവാക്കാന്‍ പറ്റാത്ത, ചുരുക്കം കേസുകള്‍ മാത്രമാണ് ഇനി ഫെനി കൈകാര്യം ചെയ്യുക.
തട്ടിപ്പുകേസില്‍ കുടുങ്ങിയതു മുതല്‍ സരിതയുടെ മനസാക്ഷി സൂക്ഷിപ്പുകാരന്‍ കൂടിയായിരുന്നു ഫെന്നി. സരിത എന്തു പറയണമെന്നും എവിടെ പോകണമെന്നും തീരുമാനിക്കുന്നതുപോലും ഫെന്നി ആയിരുന്നു. ഒരു നിഴല്‍പോലെയാണ് ഫെന്നി സരിതയ്‌ക്കൊപ്പം നടന്നത്. ഒരുഘട്ടത്തില്‍ സരിതയും ഫെന്നിയും വിവാഹിതരാവുന്നു എന്ന രീതിയില്‍പോലും വാര്‍ത്തകള്‍ പ്രചരിച്ചു. എന്നാല്‍ പെട്ടെന്നൊരു ദിവസം ഫെന്നി സരിതയ്‌ക്കെതിരെ തിരിയുകയായിരുന്നു. സരിതയുടെ കേസുകള്‍ ഒത്തുതീര്‍ക്കാന്‍ പണം നല്‍കിയത് മുഖ്യമന്ത്രിയും മന്ത്രിമാരും ചേര്‍ന്നാണെന്ന് റിപ്പോര്‍ട്ടര്‍ ചാനലിന് മുമ്പില്‍ ഫെന്നി തുറന്നുപറഞ്ഞു. സരിത ഇക്കാര്യം അപ്പോള്‍ത്തന്നെ നിഷേധിക്കുകയും ചെയ്തു.
എന്നാല്‍, തന്റെ ശരീരം ആവശ്യപ്പെട്ട് ഫെന്നി അശ്‌ളീല മെസ്സേജുകള്‍ അയച്ചതോടെയാണ് ബന്ധം വഷളാക്കിയതെന്നാണ് സരിത ഒരു വാരികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. ഇപ്പോള്‍ ഞാനേറ്റവും വെറുക്കുന്നത് ഫെന്നിയെ ആണ്. അയാള്‍ക്ക് നിഷ്‌കളങ്കയായ ഭാര്യയും രണ്ടു കുട്ടികളുമുണ്ട്. അതുപോലും ആലോചിക്കാതെയാണ് അയാള്‍ എന്നോട് ഇങ്ങനെയൊക്കെ പെരുമാറിയത്. അഡ്വക്കറ്റ് എന്നതിലുപരി നല്ലൊരു സുഹൃത്തായാണ് ഞാന്‍ ഫെന്നിയെ കണ്ടത്. എന്നാല്‍ അയാളുടെ ആവശ്യം മറ്റു പലതുമായിരുന്നു. എന്നെ മോശക്കാരിയാക്കാന്‍ റിപ്പോര്‍ട്ടര്‍ ചാനലും ഫെന്നിയും ഒത്തുകളിച്ചതായും സരിത ആരോപിച്ചു.
ഇത്തരം വിവാദങ്ങള്‍ തുടരുമ്പോഴും സമൂഹമധ്യത്തില്‍ നല്ല ഇമേജുണ്ടാക്കാനാണ് സരിതയുടെ ശ്രമം. അതിന്റെ ആദ്യഘട്ടമെന്ന നിലയിലാണ് ചാനലുകളില്‍ അതിഥിയായി പ്രത്യക്ഷപ്പെട്ടത്. പിന്നീട് ടുഡെ ടി.വിയില്‍ അവതാരകയായി. അതിന്റെ തുടര്‍ച്ചയെന്നോണം രണ്ട് ഷോര്‍ട്ട്ഫിലിമുകളില്‍ അഭിനയിച്ചു. ‘അന്ത്യകൂദാശ’യും ‘ഗള്‍ഫുകാരന്റെ ഭാര്യ’യും. ഇതു കണ്ടിട്ടാണ് ഷാജി കൈലാസ് തന്റെ പുതിയ സുരേഷ്‌ഗോപി ചിത്രത്തില്‍ അഭിനയിക്കാന്‍ വിളിച്ചത്. സോളാര്‍ ജീവിതവുമായി ബന്ധപ്പെട്ട കഥയായതിനാല്‍ സരിത ആ ഓഫര്‍ സ്വീകരിക്കുകയും ചെയ്തു. സംസ്ഥാനം എന്നു പേരിട്ട സിനിമയുടെ ഷൂട്ടിംഗ് അടുത്തമാസം ആരംഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here