പുല്‍പ്പള്ളിയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ സംഘം സഞ്ചരിച്ച വാഹനം തടയുകയും വാഹനത്തത്തിന്റെ ഗ്ലാസ് തകര്‍ക്കുകയും ചെയ്തു. ഇത് വാഹനത്തിലുണ്ടായിരുന്നവരും സമരാനുകൂലികളും തമ്മില്‍ സംഘര്‍ഷത്തില്‍ കലാശിച്ചു. സംഘര്‍ഷത്തില്‍ എട്ടു പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ത്രീകളും കുട്ടികളുമടക്കം വാഹനത്തില്‍ ഉണ്ടായിരുന്ന നാലു പേരും ഹര്‍ത്താല്‍ അനുകൂലികളായ നാലു പേരുമാണ് ആശുപത്രിയിലുള്ളത്. പൊലിസ് സ്ഥലത്ത് നിലയുറപ്പിച്ചിരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here