മലപ്പുറം കലക്ടറേറ്റ് വളപ്പിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് മൂന്നു പേരെ എന്‍.ഐ.എ അറസ്റ്റ് ചെയ്തു. കരീം, അബ്ബാസലി, അയ്യൂബ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തമിഴ്‌നാട്ടിലെ മധുരയില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. മൂന്നുപേരും തമിഴ്‌നാട് സ്വദേശികളെന്നാണ് വിവരം.

ഇവര്‍ക്ക് കൊല്ലം സ്‌ഫോടവുമായും ബന്ധമുണ്ടെന്നും അന്വേഷണ സംഘം അറിയിച്ചു. ബേസ് മൂവ്‌മെന്റ് എന്ന സംഘടയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നവരാണ് ഇവര്‍. നേരത്തെ മൈസൂര്‍, നെല്ലൂര്‍, ചിറ്റൂര്‍ എന്നിവിടങ്ങളില്‍ നടത്തിയ സ്‌ഫോടനവുമായും ഇവര്‍ക്ക് പങ്കുള്ളതായി സംഘം വ്യക്തമാക്കി. ദാവൂദ് സുലൈമാന്‍, ഹക്കീം എന്നീ രണ്ടുപേര്‍ക്കായി തെരച്ചില്‍ തുടരുന്നു.

പിടിയിലായവര്‍ക്ക് മലപ്പുറം കലക്ടറേറ്റ് സ്‌ഫോടനവുമായി ബന്ധമുണ്ടെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ സ്ഥിരീകരിച്ചിട്ടുണ്ട്.

പ്രധാനമന്ത്രിക്കെതിരെ ഭീഷണി സന്ദേശം അയച്ചു എന്ന കേസും ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. എന്‍.ഐ.എയും മധുര സിറ്റി പൊലിസും ചേര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ മൈസൂരു കോടതിയില്‍ ഹാജരാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here