60-ല്‍പ്പരം സ്ഥാപനങ്ങള്‍ ഹൊറേക മേഖലയ്ക്കാവശ്യമായ ഉല്‍പ്പന്നങ്ങളും സേവനങ്ങളും പ്രദര്‍ശിപ്പിക്കും

കൊച്ചി: സംസ്ഥാനത്തെ ആതിഥേയ വ്യവസായ മേഖലയിലെ ഹോട്ടലുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കും ആവശ്യമായ ഉല്‍പ്പന്നങ്ങളും സേവനങ്ങളും അവതരിപ്പിക്കുന്ന പ്രമുഖ വാര്‍ഷിക പ്രദര്‍ശനമായ ഹോട്ടല്‍ടെക് കേരളയുടെ 14-ാമത് പതിപ്പ് കൊച്ചി ബോള്‍ഗാട്ടി പാലസ് ഇവന്റ് സെന്ററില്‍ മെയ് 15, 16, 17 തീയതികളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഹൊറേക്ക എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഹോട്ടല്‍സ്/റിസോര്‍ട്ടസ്, റെസ്റ്റോറന്റ്‌സ്, കേറ്ററിംഗ് മേഖലകള്‍ക്കാവശ്യമായ ഭക്ഷ്യോല്‍പ്പന്നങ്ങള്‍, ചേരുവകള്‍, ഹോട്ടല്‍ ഉപകരണങ്ങള്‍, ലിനന്‍ ആന്‍ഡ് ഫര്‍ണിഷിംഗ്, ഹോട്ടല്‍വെയര്‍, ടേബ്ള്‍വെയര്‍ വാണിജ്യ അടുക്കള ഉപകരണങ്ങള്‍ തുടങ്ങിയവയുമായി 60-ലേറെ പ്രദര്‍ശകര്‍ ഹോട്ടല്‍ടെകില്‍ പങ്കെടുക്കമെന്ന് സംഘാടകരായ ക്രൂസ് എക്‌സ്‌പോസ് ഡയറക്ടര്‍ ജോസഫ് കുര്യാക്കോസ് പറഞ്ഞു.

കേരളാ ടൂറിസം, ഡിടിപിസി, അസോസിയേഷന്‍ ഓഫ് അപ്രൂവ്ഡ് ആന്‍ഡ് ക്ലാസിഫൈഡ് ഹോട്ടല്‍സ് ഓഫ് കേരള (എഎസിഎച്ച്‌കെ), കേരള പ്രൊഫഷനല്‍ ഹൗസ്‌കീപേഴ്‌സ് അസോസിയേഷന്‍ (കെപിഎച്ച്എ), സൗത്ത് ഇന്ത്യ ഷെഫ്‌സ് അസോസിയേഷന്‍ (സിക) കേരള ചാപ്റ്റര്‍, ഓള്‍ കേരളാ കേറ്ററേഴ്‌സ് അസോസിയേഷന്‍ (എകെസിഎ) എന്നീ സംഘടനകളുടേയും സ്ഥാപനങ്ങളുടേയും അംഗീകാരവും പിന്തുണയും ഹോട്ടല്‍ടെകിനുണ്ട്.

മേളയ്ക്ക് സമാന്തരമായി ആദ്യരണ്ടു ദിവസം നടക്കുന്ന മത്സരങ്ങളായ കേരളാ കലിനറി ചലഞ്ച് (കെസിസി), ഹൗസ്‌കീപ്പേഴ്‌സ് ചലഞ്ച് (എച്ച്‌കെസി) എന്നിവയാകും ഹോട്ടല്‍ടെകിന്റെ പ്രധാന ആകര്‍ഷണങ്ങള്‍.

ഓരോ വര്‍ഷവും സംസ്ഥാനത്തെ ആതിഥേയ മേഖലയിലെ ഷെഫുമാരും സര്‍വീസ് ജീവനക്കാരും ഉറ്റുനോക്കുന്ന അഭിമാന മത്സരമാണ് കെസിസി. സിക കേരളാ ചാപ്റ്ററുമായി സഹകരിച്ച് സംസ്ഥാനത്ത് ഉടനീളമുള്ള ഹോട്ടലുകളിലേയും റിസോര്‍ട്ടുകളിലേയും ഷെഫുമാര്‍ക്കും സര്‍വീസ് പ്രൊഫഷനലുകള്‍ക്കുമായി നടത്തുന്ന കെസിസിയില്‍ ഇത്തവണ പ്രശസ്ത ഷെഫുമാരായ ഷെഫ് റഷീദ്, ഷെഫ് സക്കറിയ, ഷെഫ് സിദ്ദിഖ്, ഷെഫ് ജോര്‍ജ് കെ ജോര്‍ജ് എന്നിവരാണ് ജൂറിയംഗങ്ങളായി എത്തുന്നത്. പ്രൊഫഷനല്‍ ഷെഫുമാര്‍ക്ക് തങ്ങളുടെ മികവു തെളിയിക്കാനുള്ള വേദിയാകും കെസിസിയെന്നും സംസ്ഥാനത്തെമ്പാടും നിന്നുള്ള ഈ മേഖലിയിലെ പ്രൊഫഷനലുകളെ ഇതിലേയ്ക്ക് ക്ഷണിക്കുകയാണെന്നും ജോസഫ് കുര്യാക്കോസ് പറഞ്ഞു.

കെസിസിയുടെ ഇത്തവണ നടക്കുന്ന പത്താമത് പതിപ്പില്‍ ഡ്രെസ് ദി കേക്ക്, ബ്രെഡ് ആന്‍ഡ് പേസ്ട്രി ഡിസ്‌പ്ലേ, നോവല്‍റ്റി കേക്ക്, പെറ്റി ഫോര്‍സ് അഥവാ പ്രാലൈന്‍സ്, ക്രിയേറ്റീവ് ഡിസ്സെര്‍ട്ട്, ഹോട്ട് കുക്കിംഗ് ചിക്കന്‍, ഹോട്ട് കുക്കിംഗ് ഫിഷ്, കേരള വിഭവങ്ങള്‍ – മീറ്റ്, റൈസ് ഡിഷ്, ക്രിയേറ്റീവ് സലാഡ്‌സ്, മോക്ടെയില്‍, ടേബ്ള്‍ സെറ്റപ്പ് എന്നിങ്ങനെ പന്ത്രണ്ടു വിഭാഗങ്ങളിലായാണ് മത്സരം നടക്കുക.

കെസിസിയുടെ സ്‌പോണ്‍സര്‍മാര്‍ – ഗോള്‍ഡ് സ്‌പോണ്‍സേഴ്‌സ് – നെസ്ലെ പ്രൊഫഷനല്‍, മീറ്റ് സ്‌പോണ്‍സര്‍ – മുംബൈ മീറ്റ് കമ്പനി, ചേരുവകള്‍ – മാഗ്ഗി കോക്കനട്ട് പൗഡര്‍, നെസ്‌കഫെ, നെസ്ലെ മില്‍ക്ക്‌മെയ്ഡ്, വാട്ടര്‍ – ക്രിസ്റ്റ്ല്‍, ചിക്കന്‍ – വെങ്കീസ് ഇന്ത്യ, കുക്കിംഗ് ഓയില്‍ – കെഎല്‍എഫ് നിര്‍മല്‍, റൈസ് – ഹലോ ബസ്മതി, ഏപ്രണ്‍ – ടെക്‌സ് വേള്‍ഡ്, മോക്ടെയില്‍ ചേരുവകള്‍ – ഹോളി ലാമ നേച്വറല്‍സ്, ടിഷ്യു – പ്രീമിയര്‍ ടിഷ്യൂസ്, ഗിഫ്റ്റ് – വീനസ് ഇന്‍ഡസ്ട്രീസ്, ഐസ്‌ക്രീം – കിവി.

ഹൗസ്‌കീപ്പേഴ്‌സ് ചലഞ്ച് (എച്ച്‌കെസി)യുടെ ആറാമത് പതിപ്പാണ് ഇത്തവണ നടക്കുന്നത്. ഹൗസ്‌കീപ്പിംഗ് മേഖലയിലെ സംസ്ഥാനത്തെ ഏകസംഘടനയായ കെപിഎച്ച്എയുമായി സഹകരിച്ചു നടത്തുന്ന എച്ച്‌കെസിയുടെ ആറാമത് പതിപ്പില്‍ മോപ്പ് റേസ്, ബെഡ് മേക്കിംഗ് സ്‌കില്‍സ്, ഹണിമൂണ്‍ ഫ്‌ളവര്‍ അറേഞ്ച്‌മെന്റ്, വാകൂം ക്ലീനര്‍ റേസ്, ടവല്‍ ആര്‍ട്ട്, പാഴ് വസ്തുക്കളില്‍ നിന്നുള്ള ഫ്‌ളവര്‍ അറേഞ്ച്‌മെന്റ് എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ അരങ്ങേറുക. സംസ്ഥാനത്തെ പ്രമുഖ ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും നിന്നുള്ള വിവിധ ടീമുകളുടേയും വ്യക്തികളുടേയും ഹൗസ്‌കീപ്പിംഗ് പ്രാവീണ്യം പ്രദര്‍ശിപ്പിക്കുന്നതാകും മത്സരമെന്ന് സംഘാടകര്‍ പറഞ്ഞു.

ലിനന്‍ ആന്‍ഡ് ടവല്‍സ് – ഇസ്റ്റ ഹോസ്പിറ്റാലിറ്റി, വാകൂം, സൈനേജ്, മോപ് – റൂട്‌സ് മള്‍ട്ടിക്ലീന്‍, ഏപ്രണ്‍ – ടെക്‌സ് വേള്‍ഡ്, മാട്രസ്സ് – ഫ്‌ളോയ്ഡ് മാട്രസ് എന്നിവരാണ് എച്ച്‌കെസിയിലെ വിവിധ കാറ്റഗറി സ്‌പോണ്‍സര്‍മാര്‍.

സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ വലിയ സംഭാവനകള്‍ നല്‍കുന്ന മേഖലയാണ് ഹൊറേക്ക വ്യവസായമെന്ന് ജോസഫ് കുര്യാക്കോസ് ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സംസ്ഥാനത്തിന്റെ മൊത്തം ജിഡിപി, മൂല്യവര്‍ധന, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍ എന്നിവയില്‍ ഹൊറേക്കയുടെ പങ്ക് സ്ഥിരമായി വര്‍ധിച്ചു വരികയാണെന്നാണ് ചില സമീപകാല പഠനങ്ങള്‍ കാണിക്കുന്നത്.

വാര്‍ത്താസമ്മേളനത്തില്‍ ക്രൂസ് എക്‌സ്‌പോസ് ഡയറക്ടര്‍ ജോസഫ് കുര്യാക്കോസ്, കെപിഎച്ച്എ സംസ്ഥാന പ്രസിഡന്റ് ബിന്ദു പര്‍വീഷ്, ഷെഫ് ജോര്‍ജ്, സ്‌പോണ്‍സര്‍ാരുടെ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

കൊച്ചി ആസ്ഥാനമായ ക്രൂസ് എക്‌സ്‌പോസാണ് ഹോട്ടല്‍ടെക് കേരള 2024ന്റെ സംഘാടകര്‍. ഇക്കഴിഞ്ഞ 2024 ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ കമ്പനി ഫുഡ്ടെക് കേരളാ, ഇന്ത്യാ ബോട്ട് ആന്‍ഡ് മറൈന്‍ ഷോ എന്നീ പ്രദര്‍ശനങ്ങള്‍ സംഘടിപ്പിച്ചിരുന്നു. കഴിഞ്ഞ പതിമൂന്നു വര്‍ഷമായി ഹോട്ടല്‍ടെക് പോലുള്ള നിരവധി ബി2ബി പ്രദര്‍ശനങ്ങള്‍ തങ്ങള്‍ നടത്തിവരികയാണെന്ന് ജോസഫ് കുര്യാക്കോസ് പറഞ്ഞു. പതിനഞ്ചു വര്‍ഷത്തിനിടെ ദക്ഷിണേന്ത്യയിലെ മുന്‍നിര ബി2ബി പ്രദര്‍ശനസംഘാടകരായി വളരാനും കമ്പനിക്ക് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.