1436600442_court_emblom_12

മാനഭംഗത്തിനിരയായ പെണ്‍കുട്ടി പീഡിപ്പിച്ചയാളുമായി മധ്യസ്ഥതക്ക് ശ്രമിക്കണമെന്ന വിവാദ ഉത്തരവ് മദ്രാസ് ഹൈകോടതി റദ്ദാക്കി. വിധിക്കെതിരെ സുപ്രീംകോടതി ശക്തമായി രംഗത്തുവന്നതോടെയാണ് മദ്രാസ് ഹൈകോടതി നിലപാട് പുനഃപരിശോധിച്ചത്. മധ്യസ്ഥതക്ക് ശ്രമിക്കുന്നത് നിയമവിരുദ്ധവും സ്ത്രീയുടെ അന്തസ്സിന് എതിരാണെന്നും സുപ്രീംകോടതി പറഞ്ഞിരുന്നു.

മധ്യസ്ഥശ്രമത്തിനായി പ്രതിക്ക് അനുവദിച്ചിരുന്ന ജാമ്യം റദ്ദാക്കിയ കോടതി, പ്രതിയോട് ഉടന്‍ തന്നെ കീഴടങ്ങാനും ആവശ്യപ്പെട്ടു. മദ്രാസ് ഹൈകോടതിയിലെ ജസ്റ്റിസ് പി. ദേവദാസാണ് വിവാദമായ വിധി പുറപ്പെടുവിപ്പിച്ചത്. ബലാത്സംഗ കേസില്‍ ഇരയായ പെണ്‍കുട്ടിയെ കോടതിയുടെ മീഡിയേഷന്‍ സെന്‍ററിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. എന്നാല്‍ തന്നെ ബലാത്സംഗം ചെയ്തയാളെ വിവാഹം കഴിക്കാനോ മധ്യസ്ഥതക്കോ താന്‍ തയാറ െല്ലന്ന് പീഡനത്തിനിരയായ പെണ്‍കുട്ടി അറിയിച്ചു. 2002ല്‍ പീഡനത്തിന് ഇരയാകുമ്പോള്‍ 15 വയസ്സായിരുന്നു പെണ്‍കുട്ടിയുടെ പ്രായം.

LEAVE A REPLY

Please enter your comment!
Please enter your name here