1436628558_image008
ന്യൂഡല്‍ഹി: ദേശീയപാത 47ലെ പാലിയേക്കര ടോള്‍ പിരിവില്‍ നിന്ന് കെ.എസ്.ആര്‍.ടി.സിയെ ഒഴിവാക്കാനാവില്ലെന്ന് സുപ്രീംകോടതി. ടോള്‍ പിരിവില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട്് കെ.എസ്.ആര്‍.ടി.സി നല്‍കിയ ഹര്‍ജിയിലാണ് വിധി. കാലങ്ങളായി ടോള്‍ ഫീസ് അടക്കാന്‍ തയാറാകാതിരുന്ന കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന് ടോളിനത്തില്‍ കോടിക്കണക്കിന് രൂപ ലഭിക്കാനുണ്ടെന്ന് സ്വകാര്യകമ്പനി കോടതിയെ ബോധിപ്പിച്ചു.
പൊതുമേഖലാ സ്ഥാപനമായതിനാല്‍ തങ്ങള്‍ക്ക് ഇളവിന് അര്‍ഹതയുണ്ട് എന്നായിരുന്നു കെ.എസ്.ആര്‍.ടി.സിയുടെ വാദം.മാത്രമല്ല, സാമ്പത്തിക പരാധീനതയിലായിതാനാല്‍ പൊതുതാത്പര്യം പരിഗണിച്ച് ഇളവ് നല്‍കണമെന്നും കെ.എസ്.ആര്‍.ടി.സിക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ ബി.ഗിരീഷ് വാദിച്ചു.
ചീഫ് ജസ്റ്റിസ് എച്ച്. എല്‍ ദത്തു അധ്യക്ഷനായ ബഞ്ച് ഈ വാദങ്ങള്‍ അംഗീകരിക്കാന്‍ തയാറായില്ല. കെ.എസ്.ആര്‍.ടി.സിക്ക് ഇളവു നല്‍കാനാവില്ലെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. എത്ര തുക നല്‍കാനാകുമെന്ന് ടോള്‍ പിരിക്കുന്ന കമ്പനിയായ ഗുരുവായൂര്‍ കണ്‍സ്ട്രക്ഷന്‍സുമായി കെ.എസ്.ആര്‍.ടി.സി കരാറിലേര്‍പ്പെടണമെന്നും ഈ തുക രണ്ടു മാസത്തിനുള്ളില്‍ മുന്‍കാല പ്രാബല്യത്തോടെ നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here