എറണാകുളം എടപ്പള്ളിയിലെ സിബിഎസ്സി സ്കൂളിലാണ് ` മാതൃകാശിക്ഷ ` നടപ്പിലാക്കിയത്. മലയാളം സംസാരിച്ചതിന്റെ പേരില്‍ അഞ്ചാംക്ലാസ്സുകാരനായ കുട്ടിയെക്കൊണ്ട് ക്ലാസ് ടീച്ചര്‍ ഇംപോസ്സിഷന്‍ എഴുതിച്ചു.

ഒന്നും രണ്ടും അല്ല 50 തവണയാണ് ഇംപോസ്സിഷന്‍ എഴുതേണ്ടി വന്നത്.ഇനി മലയാളത്തില്‍ സംസാരിക്കില്ല എന്നതായിരുന്നു ഇംപോസ്സിഷന്‍ വാചകം. മലയാളത്തില്‍ സംസാരിച്ച ഒപ്പമുണ്ടായിരുന്ന കുട്ടിക്കും കിട്ടി ഇതേ ഇംപോസിഷന്‍ ശിക്ഷ.
കളിക്കുന്നതിനിടെയാണ് കുട്ടികള്‍ മലയാളം സംസാരിച്ചത്.കളിക്കിടെ വീഴാന്‍ പോയപ്പോള്‍ അയ്യോ അമ്മേ എന്ന് വിളിച്ചതാണ് കുട്ടി ചെയ്ത പാതകം. ക്ലാസ്സിലെ തന്നെ മറ്റൊരു കുട്ടി പരാതിപ്പെടുകയും തുടര്‍ന്ന ക്ലാസ്സ് ടീച്ചര്‍ ഇംപോസ്സിഷന്‍ എഴുതിക്കുകയുമായിരുന്നു.
സ്കൂള്‍ സമയത്ത് മലയാളത്തില്‍ സംസാരിക്കുന്നതിന് സ്കൂളില്‍ വിലക്ക് ഉണ്ടെന്ന് കുട്ടിയുടെ പിതാവ് എടപ്പള്ളി സ്വദേശി സുരേഷ് വ്യക്തമാക്കി. മലയാളം സംസാരിക്കുന്ന കുട്ടികളെ ഡി-മെറിറ്റ് ചെയ്യുന്ന ഏര്‍പ്പാട് ഉണ്ടെന്നും സുരേഷ് പറയുന്നു
സംഭവത്തെക്കുറിച്ച്‌ സുരേഷ് പരാതി നല്‍കിയിട്ടില്ല. പക്ഷേ മലയാളം മാതൃഭാഷയായ നാട്ടില്‍ മലയാളം സംസാരിക്കുന്നതിന് കുട്ടികള്‍ ശിക്ഷിക്കപ്പെടുന്ന അവസ്ഥ വിദ്യാഭ്യാസ മന്ത്രി ഉള്‍പ്പെടെ അറിയണമെന്നും വിഷയം ഗൗരവത്തിലെടുക്കണമെന്നും ഈ പിതാവ് പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here