നല്‍ഗോണ്ട ജില്ലയില്‍ സര്‍ക്കാര്‍ പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ഥിയായ അഞ്ചു വയസുകാരന്‍ സാമ്പാറില്‍ വീണ് മരിച്ചു. തെലങ്കാനയിലെ ഇദുലുരു ഗ്രാമത്തില്‍ വെള്ളിയാഴ്ചയായിരുന്നു അപകടം. ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെയായിരുന്നു കുട്ടിയുടെ മരണം. ഉച്ചഭക്ഷണത്തിനായി ഒന്നാം ക്ലാസിലെ കുട്ടികള്‍ വരിനില്‍ക്കുകയായിരുന്നു. ഇതിനിടയില്‍ ചിലര്‍ തള്ളിയതാണ് മുന്നില്‍ നിന്ന കുട്ടി സാമ്പാര്‍ ചെമ്പിലേക്ക് വീഴാന്‍ കാരണമായതെന്ന് പൊലിസ് അറിയിച്ചു. അശ്രദ്ധമായി ഭക്ഷണം വിളമ്പിയതിനെതിരേ പൊലിസ് കേസെടുത്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here