അഞ്ചേരി ബേബി വധക്കേസില്‍ വൈദ്യുതിമന്ത്രി എം.എം.മണിയുടെ വിടുതല്‍ ഹര്‍ജി കോടതി തള്ളിയ സാഹചര്യത്തില്‍ അദ്ദേഹം മന്ത്രിസ്ഥാനം ഒഴിയാന്‍ തയാറാകണമെന്ന് കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍.

മന്ത്രിസ്ഥാനത്ത് തുടരുന്നത് ശരിയല്ല. മന്ത്രിസ്ഥാനം രാജിവയ്ക്കണം. ഇല്ലെങ്കില്‍ അദ്ദേഹത്തെ മന്ത്രിസഭയില്‍നിന്നു പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം.

എം.എം.മണിക്കെതിരായ കോടതിവിധിയും മുന്‍ എംഎല്‍എയും സിപിഎം ജില്ലാ സെക്രട്ടറിയുമായ കെ.കെ.ജയചന്ദ്രനെ ഈ കേസില്‍ പ്രതിചേര്‍ത്തതും സിപിഎമ്മിന്റെ അക്രമ രാഷ്ര്ടീയത്തിനെതിരെയുള്ള കനത്ത തിരിച്ചടിയാണ്.

കോടതിവിധിയില്‍ അസാധാരണമായി ഒന്നുമില്ലെന്നും അതിനാല്‍ അദ്ദേഹം രാജിവയ്‌ക്കേണ്ടതില്ലെന്നുമുള്ള സിപിഎം സംസ്ഥാന സെക്രട്ടറിയുടെ നിലപാട് യഥാര്‍ഥ്യങ്ങള്‍ക്ക് നിരക്കുന്നതല്ല സുധീരന്‍ പറഞ്ഞു.

ധാര്‍മികത മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന സി.പി.എമ്മിന് സ്വന്തം പാര്‍ട്ടി മാന്ത്രിമാര്‍ക്കെതിരെ പറയാനാവുന്നില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here