pathanamthitta-fire.jpg.image.784.410

പത്തനംതിട്ട∙ യുവാവ് ആത്മഹത്യക്കു ശ്രമിച്ചതിനെത്തുടർന്ന് വീടിനു തീ പിടിച്ചു. പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായ യുവാവ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പിന്നീട് മരിച്ചു. പ്രക്കാനം കൈതവന ദേവീ ക്ഷേത്രത്തിനു സമീപം മറ്റേക്കാട്ട് പുത്തൻവീട്ടിൽ രാജേന്ദ്രൻ നായരുടെയും വൽസലയുടെയും മകൻ സന്തോഷ് കുമാറാണ് (32) മരിച്ചത്.

കൂലിപ്പണിക്കാരനായ സന്തോഷിന്റെ ഭാര്യ ആറന്മുളയിലെ വീട്ടിലേയ്ക്ക് പോയപ്പോഴായിരുന്നു സംഭവം. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here