എടത്വാ: ഹരിത മിത്രവും എൻ.എസ്.എസ്.മുൻ പ്രോഗ്രാം സെക്രട്ടറിയുമായിരുന്ന ആന്റപ്പൻ അമ്പിയായത്തെ സ്മരിച്ചു കൊണ്ട കൊട്ടയും കോട്ടും ആയി ഒത്തുകൂടിയപ്പോൾ ഒരു നിമിഷം ആൻറപ്പന്റെ മാതാപിതാക്കൾ നോക്കി നിന്നു. നിറഞ്ഞു വരുന്ന കണ്ണീർ കാഴ്ച മറച്ചെങ്കിലും തങ്ങളുടെ മകന്റെ ആശയങ്ങളെ ഇന്നും നെഞ്ചിലേറ്റുന്നവരെ  തൊഴുകൈകളോടെ സ്വീകരിച്ചു. ആ കാഴ്ച പ്രദേശവാസികളുടെ കണ്ണുകൾ ഈറനണിയിച്ചു.

പരിസ്ഥിതിയുടെ പ്രവാചകനും ഗ്രീൻ കമ്യൂണിറ്റി സ്ഥാപകനുമായിരുന്ന ആന്റപ്പൻ അമ്പിയായത്തിന്റെ വീടിന്റെ (മഴ മിത്രം)  മുറ്റത്ത എടത്വാ സെൻറ് അലോഷ്യസ് കോളജിലെ  നൂറോളം എൻ.എസ്.എസ്  പ്രവർത്തകരാണ് ഇന്നലെ ശുചീകരണ പ്രവർത്തനങ്ങൾക്കും മറ്റും ഒത്തുകൂടിയത്. 1992 ൽ എൻ.എസ്.എസ് പ്രോഗ്രാം സെക്രട്ടറിയായിരുന് ആന്റ്പ്പൻ  തുടങ്ങി വെച്ച മാസികയുടെ പേരാണ് ‘മഴ മിത്രം. ‘ആന്റപ്പന്റെ മരണത്തോടു കൂടി അത് നിന്നു പോയെങ്കിലും ആ പേരാണ് വീടിന് കുടുംബം നല്കിയിരിക്കുന്നത്.

ഗ്രീൻ കമ്യൂണിറ്റി പ്രവർത്തകരുടെയും സുമനസുകളുടെയും പ്രവാസി മലയാളികളുടെയും സഹകരണത്തോടെയാണ് പച്ചപ്പിന്റെ പ്രചാരകന്റെ കുടുംബത്തിന്  950 സെക്വയർ ഫീറ്റ് വിസ്തീർണ്ണം ഉള്ള വീട് ആണ് ഭാര്യ സോണിയയ്ക്കും മകൻ ഏബലിനും വേണ്ടി നിർമ്മിച്ച് നൽകിയത്. ‘മഴ മിത്ര ‘ ത്തിന്റെ താക്കോൽദാന ചടങ്ങ് ജനുവരി 9ന് നടക്കും. അതിന് മുമ്പായി ഉള്ള അവസാന ഒരുക്കങ്ങൾക്ക് ആണ് എൻ.എസ്.എസ് സപ്ത ദിന ക്യാമ്പിലെ ഒരു ദിനം മാറ്റി വെച്ചത്. ആന്റപ്പന്റെ വീട്ടിലേക്കുള്ള  വഴിയുടെ ഇരുവശങ്ങളും ചടങ്ങ് നടത്തേണ്ട സ്ഥലവും അവർ വൃത്തിയാക്കി.

എൻ.എസ്.എസ്. പ്രോഗ്രാം ഓഫിസർമാരായ ഡോ. ജോഷി ആൻഡ്രൂസ് , പ്രൊഫ. റോസ്മിൻ ജോൺ , എൻ.എസ്.എസ് സെക്രട്ടറിമാരായ ജിബിൻ മെതിക്കളം, സൂരജ് ടി.എസ്, ലക്ഷ്മി ബാബു ,ആതിര രാജ്   എന്നിവർ നേതൃത്വം നല്കി. ആന്റപ്പെൻ അമ്പിയായം ഫൗണ്ടേഷൻ ചെയർമാൻ ഡോ.ജോൺസൺ വാലയിൽ  ഇടിക്കുള അദ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പാൾ പ്രൊഫ. പി.വി. ജറോം ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് സപ്ത ദിന ക്യാമ്പിലെ ഒരു ദിനം മാറ്റി ശുചികരണ പ്രവർത്തനങ്ങൾക്ക് എത്തിയ എൻ എസ് എസ് പ്രവർത്തകരോട് ആൻറപ്പന്റെ മാതാപിതാക്കൾ നന്ദി  അറിയിച്ചു കൊണ്ട് ഗൃഹപ്രവേശന ചടങ്ങിൽ എല്ലാവരുടെയും സാന്നിദ്ധ്യവും ആവശ്യപെട്ടു .

ഗൃഹപ്രവേശന ചടങ്ങിനോടനുബന്ധിച്ച് നടക്കുന്ന പൊതുസമ്മേളനത്തിന്റെ  സ്വാഗത സംഘ കമ്മിറ്റി  രൂചികരണവും നടന്നു. എടത്വാ പള്ളി വികാരി റവ.ഫാദർ ജോൺ മണക്കുന്നേലിന്റെ മുഖ്യ കാർമ്മികത്വത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി താക്കോൽ ദാനം നിർവഹിക്കും.കൊടികുന്നിൽ സുരേഷ് എം.പി ,എം.എൽ.എമാരായ തോമസ് ചാണ്ടി ,അഡ്വ. പ്രതിഭാ ഹരി എന്നിവർ ഉൾപ്പെടെ രാഷ്ട്രീയ സാംസ്കാരിക സാമൂഹിക പരിസ്ഥിതി പ്രവർത്തന രംഗത്ത്  നിരവധി പ്രമുഖർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും  പങ്കെടുക്കും.

അന്നേ ദിവസം രാവിലെ 7 ന് ആൻറപ്പന്റെ ഏക മകൻ ഏബലിന്റെ ആദ്യ കുർബാന സ്വീകരണവും എടത്വാ പളളിയിൽ നടക്കം.

IMG_20161229_162239 JOHNSON

LEAVE A REPLY

Please enter your comment!
Please enter your name here