rishiraj-singh-Pandalam-Sudhakaran.jpg.image.784.410

തിരുവനന്തപുരം∙ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ സല്യൂട്ട് ചെയ്യാത്ത സംഭവത്തിൽ ഋഷിരാജ് സിങ്ങിന് രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് പന്തളം സുധാകരൻ. എഡിജിപി ഋഷിരാജ് സിങ് തകർത്തത് വർഷങ്ങളായി കേരള പൊലിസ് കാത്തുസൂക്ഷിച്ചുവരുന്ന അച്ചടക്കമാണ്. കർശന നടപടിയാണ് ഇതിനെതിരേ സ്വീകരിക്കേണ്ടതെന്നും പന്തളം ഫെയ്സ്ബുക്ക് പേജിൽ കുറിച്ചു.

കോണ്‍ഗ്രസ് നേതാവ് ചെന്നിത്തലയെ അല്ല കേരളത്തിന്റെ ആഭ്യന്തര മന്ത്രിയെയാണ് ഋഷിരാജ് സിങ് അപമാനിച്ചത്. ആഭ്യന്തരമന്ത്രിയുടെ കീഴിലാണ് കേരളത്തിലെ മുഴുവൻ പൊലീസ് സേനയും. ഒരു ഉദ്യോഗസ്ഥനും മന്ത്രിയുടെ മുകളിൽ അല്ല. തികച്ചും ജനാധിപത്യ വിരുദ്ധതയും അച്ചടക്ക ലംഘനവുമാണ് ഋഷിരാജ് സിങ്ങിൽ നിന്നും ഉണ്ടായിരിക്കുന്നത്.

വേദിയിലുണ്ടായിരുന്ന ഉയർന്ന ഉദ്യോഗസ്ഥരെല്ലാം ആഭ്യന്തരമന്ത്രിയെ സല്യൂട്ട് ചെയ്തു സ്വീകരിക്കുമ്പോഴും അലക്ഷ്യഭാവത്തിലിരുന്ന സിങ്ങിന്റെ പെരുമാറ്റം തികച്ചും ബോധപൂർവമാണ് എന്നു വ്യക്തമാണ്. – പന്തളം ഫെയ്സ്ബുക്കിൽ പറഞ്ഞു.

സംസ്ഥാനത്തിന്റെ ആഭ്യന്തരമന്ത്രിയെ അപമാനിച്ച ഋഷിരാജ് സിങ്ങിനെതിരെ കേരളസമൂഹം തന്നെ പ്രതികരിക്കണം. ആഭ്യന്തര മന്ത്രിയുടെ മാന്യത സർക്കാരിന്റെ ദൗർബല്യമായി മാറരുതെന്നും പന്തളം സുധാകരൻ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here