പ്രമുഖ മലയാള സാഹിത്യകാരന്‍ എം.ടി വാസുദേവന്‍ നായര്‍ക്കെതിരെയുള്ള സംഘപരിവാര്‍ നീക്കത്തിനെതിരെ രൂക്ഷ വിമര്‍ഷനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ .

അസഹിഷ്ണുത കേരളത്തിലേക്ക് കടത്താന്‍ സംഘ്പരിവാര്‍ ശ്രമിക്കുന്നതിന്റെ തെളിവാണ് എം.ടിക്കെതിരെയുള്ള നീക്കങ്ങളെന്ന് പിണറായി വിജയന്‍ പറഞ്ഞു.

ഫാഷിസ്റ്റ് പ്രത്യയ ശാസ്ത്രത്തിന്റെ ഹൃദയരാഹിത്യമുള്ളവര്‍ക്കേ ഇങ്ങിനെ പ്രതികരിക്കാനാകൂ. അക്ഷരങ്ങളേയും കലയേയും ഫാസിസ്റ്റുകള്‍ ഭയക്കുന്നുവെന്നും പിണറായി പറഞ്ഞു.

കല്‍ബുര്‍ഗിയെ കൈകാര്യം ചെയ്തത് പോലെ എംടിയെ കൈകാര്യം ചെയ്യാനാണോ സംഘപരിവാര്‍ നീക്കം. ആ മോഹം കൈയ്യില്‍ വെച്ചാല്‍ മതിയെന്നും വിഎസ് അച്ചുതാനന്ദന്‍ പറഞ്ഞു.

എം.ടിക്ക് എതിരായ സംഘപരിവാര്‍ നീക്കത്തിന് എതിരെ കോഴിക്കോട് സംഘടിപ്പിച്ച പ്രതിരോധ സംഗമത്തില്‍ സാമൂഹികസാംസ്‌കാരികരാഷ്ട്രീയ രംഗത്തെ നിരവധി പേര്‍ ഐക്യദാര്‍ഢ്യവുമായി എത്തി.

എംടിക്കെതിരായ സംഘപരിവാര്‍ നീക്കം കേരളത്തിന് അപമാനമാണെന്ന് സംവിധായകന്‍ കമല്‍ പറഞ്ഞു.  എം ടിയെ അധിക്ഷേപിച്ചതിനെതിരെ  പ്രതിഷേധിക്കാന്‍ ഒത്തുകൂടേണ്ട സാഹചര്യം വന്നുവെന്നത് തന്നെ വേദനിപ്പിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

എംടിയ്ക്ക് ഇതാണ് അനുഭവമെങ്കില്‍ ഇന്ത്യയില്‍ ആര്‍ക്കും എന്തും സംഭവിക്കുമെന്നായിരുന്നു എഴുത്തുകാരന്‍ എംഎം ബഷീറിന്റെ പ്രതികരണം. 

ഒന്നും പറയാന്‍ പറ്റാത്ത ദുരിതകാലത്താണ് നാം ജീവിക്കുന്നതെന്ന് സാഹിത്യകാരന്‍ സി രാധാകൃഷ്ണനും വിഷയത്തില്‍ പ്രതികരിച്ചു. അഭിപ്രായം പറയാന്‍ ആര്‍ക്കൊക്കെ അവകാശമുണ്ട് എന്ന ചര്‍ച്ചയാണ് നടക്കുന്നതെന്നും  സി രാധാകൃഷ്ണന്‍ പറഞ്ഞു.

പോള്‍കല്ലനോട്, ഖദീജാ മുംതാസ്, ഡോ എ അച്യുതന്‍, പി കെ പാറക്കടവ് തുടങ്ങിയവര്‍ സംസാരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here