ചില സ്ഥാപനങ്ങളുടെ പേരു കേള്‍ക്കുമ്പോള്‍ തന്നെ വിദ്യാര്‍ഥികള്‍ ഭയക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദ്യാര്‍ഥികളുടെ അസംതൃപ്തി സര്‍ക്കാര്‍ മനസ്സിലാക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

നെഹ്‌റു, ടോംസ് കോളജുകളുടെ പേരുകള്‍ എടുത്തുപറഞ്ഞാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം. എന്നാല്‍ ഇപ്പോള്‍ ശക്തമായ വിദ്യാര്‍ഥി പ്രതിഷേധം നടക്കുന്ന കേരളാ ലോ അക്കാദമിയെക്കുറിച്ച് മിണ്ടിയില്ല.

ചാച്ചാ നെഹ്‌റുവെന്നു കേള്‍ക്കുമ്പോള്‍ കുട്ടികള്‍ക്ക് ഇഷ്ടമാണ് തോന്നാറ്. എന്നാല്‍ നെഹ്‌റുവിന്റെ പേരിലുള്ള കോളജില്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്തത് ഞെട്ടലോടെയാണ് കുട്ടികള്‍ കേട്ടത്. ടോംസ് കുട്ടികള്‍ക്ക് ഇഷ്ടമുള്ള കാര്‍ട്ടൂണ്‍ കഥാപാത്രമാണ്. എന്നാല്‍ ടോംസ് കോളജ് എന്നു കേള്‍ക്കുമ്പോഴേ വിദ്യാര്‍ഥികള്‍ കിടിലം കൊള്ളുന്നുവെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

സ്വാശ്രയ കോളജുകളിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഫെബ്രുവരി രണ്ടിന് വൈസ് ചാന്‍സലര്‍മാരുടെ യോഗം വിളിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here