ഉപ- ദേശീയതാ വികാരം ഉണര്‍ത്തുന്ന പ്രസംഗത്തിനു പിന്നാലെ പാകിസ്താന്റെ ഭീഷണി ഉയര്‍ത്തിക്കാട്ടിയും പഞ്ചാബില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം.

പഞ്ചാബ് അതിര്‍ത്തി സംസ്ഥാനമാണ്. പഞ്ചാബിനെ തകര്‍ക്കാന്‍ പാകിസ്താന്‍ തക്കം പാര്‍ത്തിരിക്കുകയാണ്. ഇവിടെ ഒരു ബലഹീന സര്‍ക്കാരോ, പുറത്തുനിന്നുള്ളവരുടെ സര്‍ക്കാരോ വരികയാണെങ്കില്‍ പഞ്ചാബിനും രാജ്യത്തിനും അതു നല്ലതല്ലെന്നും മോദി പറഞ്ഞു. അരവിന്ദ് കെജ്‌രിവാളിന്റെ എ.എ.പിയെ ഉന്നംവെച്ചാണ് പുറത്തുനിന്നുള്ളവര്‍ എന്നു പറഞ്ഞത്.ഫെബ്രുവരി നാലിനാണ് പഞ്ചാബില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. നിലവില്‍ ഭരണത്തിലുള്ള അകാലിദള്‍- ബി.ജെ.പി സഖ്യത്തെ കോണ്‍ഗ്രസ് തൂത്തെറിയുമെന്നാണ് പ്രവചനങ്ങള്‍. കൂടാതെ എ.എ.പിയും ശക്തമായ സാന്നിദ്ധ്യമായി ഇപ്രാവശ്യം മത്സരത്തിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here