സമരം ശക്തമായി തുടരുന്നതിനിടെ ലോ അക്കാദമിയിലേക്ക് പുതിയ പ്രിന്‍സിപ്പലിനെ ക്ഷണിച്ചു കൊണ്ട് മാനേജ്‌മെന്റ് പത്രപരസ്യം നല്‍കി. നിശ്ചിത യോഗ്യതയുള്ളവര്‍ ഈ മാസം 18ന് ലോ അക്കാദമിയില്‍ എത്തണമെന്നാണ് പരസ്യം. എന്നാല്‍, നിയമനം സ്ഥിരമാേെണാ താത്ക്കാലികമാണോ വ്യക്തമാക്കിയിട്ടില്ല.

ലോ അക്കാദമി സമരവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍
നേരത്തെ ലക്ഷി നായരെ പ്രിന്‍സിപ്പല്‍ സ്ഥാനത്തു നിന്ന് മാറ്റിയിരുന്നു. ഈ സാഹചര്യത്തിലാണ് മാനേജ്‌മെന്റ് പരസ്യം നല്‍കിയത്.അക്കാദമി ഡയറക്ടര്‍ എന്‍.നാരായണന്‍ നായരാണ് പരസ്യം നല്‍കിയിരിക്കുന്നത്.

ലോ അക്കാദമിയിലെ ഭൂമിയെ സംബന്ധിച്ച് നടത്തിയ അന്വേഷണത്തിന്റെ ഇന്നലെ സമര്‍പ്പിച്ചിട്ടല്ലെന്നാണ് സൂചന. റവന്യു സെക്രട്ടറി പി.എച്ച് കുര്യനോട് ഇന്നലെതന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റവന്യുമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. അങ്ങിനെയെങ്കില്‍ ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ റിപ്പോര്‍ട്ട് ചര്‍ച്ചയാകില്ല.
ലോ അക്കാദമിക്ക് അനുകൂലമായിട്ടാണ് റിപ്പോര്‍ട്ട് എങ്കില്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് കെ.മുരളീധരന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. കൂടാതെ റിപ്പോര്‍ട്ട് അട്ടിമറിക്കാന്‍ റവന്യുസെക്രട്ടറിക്ക് മേല്‍ മുഖ്യമന്ത്രിയുടെ സമ്മര്‍ദ്ദമുണ്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here