നടിയെ ആക്രമിച്ച കേസില്‍ ഒരാള്‍ നല്‍കിയ വിവരമാണ് നിര്‍ണായകമായതെന്ന് കേസിന്റെ മേല്‍നോട്ടമുള്ള എ.ഡി.ജി.പി ബി സന്ധ്യ. സാധാരണക്കാരനായ ഒരാള്‍ നല്‍കിയ വിവരത്തോടൊപ്പം സാങ്കേതിക സഹായവും കൊണ്ടാണ് പൊലിസിന് പ്രതികളിലേക്കെത്താനായത്. താന്‍ കേട്ട സംഭാഷണം അദ്ദേഹം പൊലിസിനെ അറിയിക്കുകയായിരുന്നുവെന്ന് ബി സന്ധ്യ പറഞ്ഞു.

അന്വേഷണ പുരോഗതി സംബന്ധിച്ചും തെളിവുകളെപ്പറ്റിയും പറയുന്നതിന് പരിമിതികളുണ്ട്. സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് ഇപ്പോള്‍ മാധ്യമങ്ങളോടു പറയാനാവില്ലെന്നും എ.ഡി.ജി.പി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here