നടിയെ ആക്രമിച്ച കേസില്‍ പ്രതികളുടെ തിരിച്ചറിയല്‍ പരേഡില്‍ നടി എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞു. പ്രതികളായ മാര്‍ട്ടിന്‍, മണികണ്ഠന്‍, പ്രദീപ്, വടിവാള്‍ സലീം എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ആലുവ മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിലായിരുന്നു നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. മജിസ്‌ട്രേറ്റ് അങ്കമാലി കോടതിക്ക് റിപ്പോര്‍ട്ട് നല്‍കും. പള്‍സര്‍ സുനിയുടെയും വിജേഷിന്റെയും ചിത്രങ്ങള്‍ പുറത്ത് വന്നതിനാല്‍ അവരെ തിരിച്ചറിയല്‍ പരേഡ് നടത്തിയില്ല.
സിനിമ പ്രവര്‍ത്തകര്‍ക്കൊപ്പമായിരുന്നു നടി ആലുവ സബ്ജയിലിലെത്തിയത്.

അതേസമയം, നടിയെ ആക്രമിച്ച ശേഷം പള്‍സര്‍ സുനി രാത്രിയില്‍ എത്തിയ കൊച്ചിയിലെ വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തി. ഇവിടെ പോലീസിന്റെ വിശദമായ പരിശോധന ഇപ്പോഴും തുടരുകയാണ്. സുനി സംഭവ ദിവസം രാത്രിയില്‍ എത്തിയ സുഹൃത്ത് പ്രിയേഷിന്റെ വീട്ടിലാണ് റെയ്ഡ് നടത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here