ഭാരതപ്പുഴ കൺവെൻഷൻ സമാപിച്ചു.

ആധുനിക സംഭവവികാസങ്ങൾ കണ്ട് ഭ്രമിക്കണ്ട. അവ നമ്മെ ക്രിസ്തുവിൻറെ വരവിനായി ഒരുക്കട്ടെ – പാസ്റ്റർ തോമസ് മാമ്മൻ

ഒറ്റപ്പാലം: ആധുനിക സംഭവവികാസങ്ങളും ആധാർ പോലുള്ള ഡിജിറ്റൽ സാങ്കേതികതകളും ക്രിസ്തുവിൻറെ വീണ്ടും വരവിനെ ഉറപ്പിക്കുന്നുവെന്നും അവ നമ്മെ ഒരുക്കത്തിലേക്ക് നയിക്കട്ടെയെന്നും പാസ്റ്റർ തോമസ് മാമ്മൻ പ്രസ്താവിച്ചു. ഫെബ്രുവരി 23 മുതൽ 26 വരെ ഒറ്റപ്പാലത്ത് നടന്ന ഭാരതപ്പുഴ കൺവെൻഷനിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഫെബ്രുവരി 23 വൈകിട്ട് ആരംഭിച്ച കൺവൻഷൻ പ്രസിഡണ്ട് ഇ.പി. വറുഗീസ് ഉദ്ഘാടനം ചെയ്തു. പാസ്റ്റർമാരായ വറുഗീസ് എബ്രാഹാം, ബാബു ചെറിയാൻ എന്നിവർ തുടർന്നുള്ള ദിവസങ്ങളിൽ പ്രസംഗിച്ചു. പാസ്റ്റർമാരായ വി.എം. രാജു, എം.കെ .വിൽസൺ, പി.ഡി. ജേക്കബ് എന്നിവർ അദ്ധ്യക്ഷതവഹിച്ചു. മലപ്പുറം ജില്ലാ ജഡ്ജി വിൻസൻറ് ചാർളി, ടോണി ഡി. ചെവ്വൂക്കാരൻ, കെ. എൻ.റസ്സൽ എന്നിവർ ആശംസകൾ നേർന്നു. ഡോ. ബ്ലസ്സൻ മേമന, സ്റ്റീഫൻ ദേവസ്സി എന്നിവർ ഗസ്റ്റ് സിങ്ങേഴ്സായിരുന്നു. പാസ്റ്റർ ജെയിംസ് വറുഗീസിൻറെ നേതൃത്വത്തിൽ ശാലേം വോയ്സ് ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെ സഭകളുടെ ഐക്യസംരഭമായ ഭാരതപ്പുഴ കൺവെൻഷൻ മലബാറിലെ ഏറ്റവും വലിയ ക്രിസ്തീയ സംഗമമാണ്. പാസ്റ്റർ പി.കെ .ചെറിയാൻ, പി.കെ.ദേവസി, പി.സി.ജോർജ്, സജി മത്തായി കാതേട്ട്, എൽ.ജസ്റ്റസ്, ബിജു തടത്തിവിള, സാം കൊണ്ടാഴി തുടങ്ങിയവർ കൺവെൻഷന് നേതൃത്വം നൽകി.

19 മത് ഭാരതപ്പുഴ കൺവൻഷൻ പ്രസിഡണ്ട് ഇ.പി. വറുഗീസ് ഉദ്ഘാടനം ചെയ്യുന്നു

Inuaugration by E P Varghese 2017

LEAVE A REPLY

Please enter your comment!
Please enter your name here