nawaz-modi.jpg.image.784.410

ന്യൂഡൽഹി ∙ അതിർത്തിയിൽ പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ തുടർച്ചയായി ലംഘിക്കുന്നതിനിടെ നരേന്ദ്ര മോദിയുടെ ഇന്ത്യ-പാക്ക് നയത്തെ ചോദ്യം ചെയ്ത് കോൺഗ്രസ് രംഗത്ത്. ഉഫയിൽ പാക്ക് പ്രധാനമന്ത്രിയുമായി ചർച്ച നടത്തിയതിൽ ഇന്ത്യയ്ക്ക് എന്ത് നേട്ടമാണ് ലഭിച്ചതെന്ന് നരേന്ദ്ര മോദി വ്യക്തമാക്കണം. മോദിയുടെ ഇന്ത്യ-പാക്ക് നയം രാജ്യാന്തര തമാശയാണ്. കഴിഞ്ഞ 15 മാസത്തോളമായി പാക്കിസ്ഥാൻ തുടർച്ചയായി ഇന്ത്യയെ പിന്നിൽ നിന്നും കുത്തുകയാണെന്ന് കോൺഗ്രസ് പാർട്ടി വക്താവ് ആർപിഎൻ സിങ് പറഞ്ഞു.

ഏകദേശം 800 ലധികം തവണ പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘനം നടത്തി. നിരവധി സൈനികർക്ക് ജീവൻ നഷ്ടപ്പെട്ടു. ബിജെപി അധികാരത്തിൽ വന്നതിനുശേഷം 18 സൈനികർ കൊല്ലപ്പെട്ടു. പാക്കിസ്ഥാനുമായി ചർച്ച നടത്തിയതിന്റെ വിജയാഘോഷത്തിൽ മോദി ഇതെല്ലാം മറന്നുകളഞ്ഞുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പാക്കിസ്ഥാൻ സന്ദർശിക്കാനുള്ള പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ക്ഷണത്തെ നരേന്ദ്ര മോദി സ്വീകരിച്ചതിനെയും അദ്ദേഹം വിമർശിച്ചു. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് തന്റെ 10 വർഷത്തെ ഭരണത്തിനിടയിൽ ഒരിക്കൽപ്പോലും പാക്കിസ്ഥാൻ സന്ദർശിച്ചിരുന്നില്ല. ജമ്മു കശ്മീർ പ്രശ്നം കൈകാര്യം ചെയ്യുന്നതിൽ ബിജെപി ഓരോ ദിനം കഴിയുന്തോറും പരാജയപ്പെട്ടു വരികയാണെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here