bsf.jpg.image.784.410

ശ്രീനഗർ∙ വെടിനിർത്തൽ കരാർ ലംഘിച്ച് ജമ്മു കശ്മീരിലെ പൂഞ്ച് സെക്ടറിൽ പാക്കിസ്ഥാൻ ആക്രമണം. പാക്കിസ്ഥാന്റെ ഭാഗത്തുനിന്നും ശക്തമായ വെടിവയ്പുണ്ടായി. ആക്രമണത്തിൽ അഞ്ചു ഗ്രാമീണർക്ക് പരുക്കേറ്റു. കഴിഞ്ഞ 12 മണിക്കൂറിനുള്ളിലെ രണ്ടാമത്തെ വെടിനിർത്തൽ കരാർ ലംഘനമാണിത്.

പൂഞ്ച് സെക്ടറിലെ ഇന്ത്യൻ പോസ്റ്റുകൾക്കുനേരെ പ്രകോപനമൊന്നുമില്ലാതെ പാക്കിസ്ഥാൻ വെടിയുതിർക്കുകയായിരുന്നുവെന്ന് സൈനിക ഉദ്യോഗസ്ഥൻ അറിയിച്ചു. ഇന്നു ഉച്ച കഴിഞ്ഞായിരുന്നു ആക്രമണം. ഇന്ത്യൻ സേനയും ശക്തമായി തിരിച്ചടിക്കുന്നുണ്ട്.

ഇന്നലെ അർധരാത്രിയോടെ രജൗറി ജില്ലയിലെ നൗഷേറ സെക്ടറിലും പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചിരുന്നു. ഇക്കഴിഞ്ഞ വ്യാഴാഴ്ച രാജ്യാന്തര അതിർത്തിയിലും ലൈൻ ഓഫ് കൺട്രോളിലും വ്യാപക ആക്രമണം നടന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here