മലപ്പുറം ലോക്‌സഭ മണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് സംവിധായകന്‍ കമല്‍. തന്നോട് മത്സരിക്കാനായി സി.പി.എമ്മോ എല്‍.ഡി.എഫോ ആവശ്യപ്പെട്ടിട്ടില്ലെന്നും രാഷ്ട്രീയത്തിലിറങ്ങാന്‍ താല്‍പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

അടിസ്ഥാനപരമായി സിനിമയാണ് തന്റെ തൊഴില്‍ മേഖല, തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ട് പോലുമില്ല. പുതിയ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട തിരക്കിലാണ് ഇപ്പോഴെന്നും കമല്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് ചട്ടലംഘനം ചൂണ്ടിക്കാണിച്ച് ഐ.എഫ്.എഫ്.കെ മേഖലാ ചലച്ചിത്രമേളയില്‍ നിന്നും കമലിനെ വിലക്കിയതിനെ സംബന്ധിച്ച് മാധ്യമങ്ങളേടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

LEAVE A REPLY

Please enter your comment!
Please enter your name here