ന്യൂ ജേഴ്‌സി : ലോകത്തിലെ പ്രമുഖ കയറ്റുമതി കമ്പനിയായ കിറ്റക്‌സ് ഗാര്‍മെന്റ്‌സ് ലിമിറ്റഡിന്റെ ഡിസൈൻ സ്റ്റുഡിയോ ന്യൂജേഴ്‌സിയിൽ പ്രവർത്തനം ആരംഭിച്ചു. ന്യൂ ജേഴ്‌സി മോന്റ്വാലി 160 സമ്മിറ്റ്  അവന്യൂവിൽ (160 Summit Ave, Montvale, NJ) മാർച്ച് ഇരുപത്തി ഏഴിന് രാവിലെ നടന്ന ചടങ്ങിൽ ന്യൂ ജേഴ്സിയിലെ രാഷ്ട്രീയ, ഭരണ രംഗത്തെ നിരവധി പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.

അഡ്മിനിസ്‌ട്രേറ്റീവ് മാനേജർ ജോർജ് തോമസിന്റെ ഇൻട്രൊഡക്ഷനോട് തുടങ്ങിയ മീറ്റിംഗ് കിറ്റെക്സ് സിഇഒ സാബു ജേക്കബ് നിലവിളക്കു കൊളുത്തി ഡിസൈൻ സ്റ്റുഡിയോ റിബൺ കട്ടിങ് സെറിമണിക്ക് തുടക്കം കുറിച്ചു.

ആശംസകൾ നേർന്നതോടൊപ്പം എല്ലാ ഗവണ്മെന്റ് സഹായസഹകര ങ്ങളും വാഗ്ദ്ധാനം ചെയ്തു കൊണ്ട്  മുഖ്യ അതിഥിയായി എത്തിയ മോണ്ടുവെൽ മേയർ  മിച്ചൽ ഗസ്സാലി സംസാരിച്ചതോടൊപ്പം. മുൻ മോണ്ടുവെൽ മേയർ റോജർ ഫ്യഫെ, പ്ലാനിങ് ബോർഡ് ചെയര്മാൻ ജോൺ ഡി പിന്റോ, ലാൻഡ് യൂസ് അഡ്മിനിസ്ട്രേറ്റർ  ലോറൈൻ ഹട്ടർ, ഏഷ്യാനെറ്റ് എക്സിക്യൂട്ടീവ് എഡിറ്റർ ഡോ:കൃഷ്ണ കിഷോർ, എക്സിക്യൂട്ടീവ് കോൺഫിഡൻഷ്യൽ സെക്രട്ടറി ഓഫ് മേയർ നെവിൻ ഗെയ്‍ഡ്, അമേരിക്കൻ ചേംബർ ഓഫ് കോമേഴ്‌സ്  പ്രെധിനിധികൾ സ്കോട്ട് ഫോർമാനും സ്റ്റീവൻ ഫോക്സും, കിറ്റക്സ് സി. ഇ. ഓ സാബു ജേക്കബ് തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിൽ ആയിരുന്നു ഉത്‌ഘാടന ചടങ്ങുകൾ നടന്നത് .

റിബൺ കട്ടിങ് സെറിമണിയിൽ പങ്ക്കെടുത്ത് ആശംസകൾ നേർന്ന മറ്റു പ്രതിനിധികൾ. ഫൊക്കാന ഫൌണ്ടേഷൻ ചെയർമാൻ പോൾ കറുകപ്പള്ളി, ഇൻഡോ അമേരിക്കൻ ചേംബർ ഓഫ് കോമേഴ്‌സ് പ്രസിഡന്റ് വർഗീസ് ഉലഹന്നാൻ, ഡോക്ടർ. ബെന്നി, മുൻ കൗൺസിൽമാൻ ജെയിംസ് ജോർജ്, മുൻ ഇൻഡോ അമേരിക്കൻ ചേംബർ ഓഫ് കോമേഴ്‌സ് പ്രസിഡന്റ്  മാധവൻ നായർ.

കുട്ടികളുടെ വസ്ത്ര നിർമ്മാണരംഗത്തു ലോകമാകെ പേരുകേട്ട കിറ്റക്സ് ഗ്രുപ്പ് കുട്ടികളുടെ വസ്ത്രങ്ങളുടെ ഒരു ഡിസൈൻ യൂണിറ്റാണ് ഇപ്പോൾ സ്ഥാപിച്ചിരിക്കുന്നത്. ഒരു വർഷത്തിന് മുൻപ് ന്യൂ ജേഴ്‌സിയിൽ തുടങ്ങിയ സ്ഥാപനത്തിന്റെ തുടർച്ചയായിട്ടാണ് ഈ ഡിസൈൻ സെന്റർ തുടങ്ങിയതെന്ന് കിറ്റക്സ് സി ഇ ഓ സാബു ജേക്കബ് കേരളാ ടൈംസ് നോട് പറഞ്ഞു .

വ്യവസായ രംഗത്തെ സമഗ്ര സംഭാവനകൾക്ക് കേരളാ സംസ്ഥാന സർക്കാർ സമ്മാനിക്കുന്ന പ്രഥമ പുരസ്കാരം കരസ്ഥമാക്കിയ വ്യക്തിയായ  എം. സി. ജേക്കബ്തുടങ്ങിയ അന്ന-കിറ്റക്സ് കമ്പനി (കിറ്റക്സ് ലിമിറ്റഡ്) ലോകത്തെ തന്നെ അറിയപ്പെടുന്ന കമ്പനിയാണ്. അമേരിക്കയുള്‍പ്പെടെ വികസിത രാജ്യങ്ങളിലേക്ക്‌ കഴിഞ്ഞവര്‍ഷം വസ്ത്രനിര്‍മ്മാണ കയറ്റുമതിയിലൂടെ 550 കോടി രൂപ രാജ്യത്തിന്‌ വിദേശനാണ്യം നേടിത്തന്ന ഏക വ്യവസായ സ്ഥാപനമാണ്‌ ഇത് . 1968 – ലാണ് അന്ന-അലുമിനിയം എന്ന പേരിൽ കിഴക്കമ്പലത്ത് എം.സി ജേക്കബ് വ്യവസായം  ആരംഭിക്കുന്നത്. ഒരു കർഷക കുടുംബത്തിൽ ജനിച്ച ജേക്കബ് അമ്മ അന്നയുടെ പേരിലാണ് കമ്പനി ആരംഭിച്ചത്. ശുദ്ധമായ അലുമിനിയം പാത്രങ്ങളാണ് ആദ്യം പുറത്തിറക്കിയത്. അന്നാ – അലുമിനിയം കമ്പനി തുടങ്ങി എട്ടു വർഷങ്ങൾക്ക് ശേഷമാണ് സാറാസ് എന്ന പേരിൽ കറിപ്പൊടികൾ വിപണിയിലിറക്കിയത്. തുടർന്ന് 2 വർഷങ്ങൾക്ക് ശേഷം 1978-ൽ കിറ്റക്സ് (കിഴക്കമ്പലം ടെക്സ്റ്റയിൽസ് എന്നതിന്റെ ചുരുക്ക രൂപം) എന്ന ബ്രാൻഡിനു തുടക്കം കുറിച്ചു. മുണ്ട്, ബെഡ്ഷീറ്റ് എന്നിവയാണ് കിറ്റക്സ് ആദ്യം നിർമ്മിച്ചിരുന്നത്. പിന്നീട് ലോകത്തിന്റെ വ്യവസായ ഭൂമികയിലേക്കു കിറ്റക്സിന്റെ വളർച്ച അത്ഭുതകരമായ തരത്തിലായിരുന്നു. എം സി ജേക്കബിന്റെ മരണ ശേഷം മക്കളായ ബാബു ജേക്കബ്, സാബു ജേക്കബുമാണ് കമ്പനികളുടെ നടത്തിപ്പുമായി മുന്നോട്ടു പോകുന്നത്.

മികച്ച പ്രവര്‍ത്തന ഫലത്തിന്റെ പശ്ചാത്തലത്തില്‍എല്ലാ വർഷവും കിറ്റക്‌സ് ലിമിറ്റഡിന്റെ ഓഹരിവില സര്‍വകാല റിക്കാര്‍ഡ് തലത്തിലെത്തും എന്നത് ബിസിനസ് രംഗത്തെ വളർച്ചയെ കാണിക്കുന്നു. കുട്ടികള്‍ക്കുള്ള വസ്ത്രനിര്‍മ്മാണരംഗത്ത്‌ ഇന്ത്യയില്‍ ഒന്നാം സ്ഥാനവും ലോകത്ത്‌ മൂന്നാം സ്ഥാനവുമുള്ള ആലുവ കിഴക്കമ്പലത്തെ കിറ്റക്സ്‌ ഗാര്‍മെന്റ്സ്‌ പ്രതിദിനം ലക്ഷക്കണക്കിന് പീസ് വസ്ത്ര നിര്‍മാണത്തിനുള്ള ശേഷിയുള്ള കമ്പനിയാണ്. കുട്ടികള്‍ക്കുള്ള വസ്ത്ര കയറ്റുമതിയിലാണ് കമ്പനി പ്രത്യേക ശ്രദ്ധ നല്‍കുന്നത്. ഈ വിഭാഗത്തിലെ ആഗോള പ്രമുഖരായ ജോക്കി, മദര്‍ കെയര്‍, കാര്‍ട്ടര്‍, ഗീബര്‍ തുടങ്ങിയ കമ്പനികള്‍ ഇടപാടുകാരാണ്.

കിറ്റക്‌സ് ഗാര്‍മെന്റ്‌സ് ലിമിറ്റഡിന്റെ ടോട്ടല്‍ റെസ്‌പോണ്‍സിബിലിറ്റി പ്രോഗ്രാമിന്റെ ഭാഗമായി കിഴക്കമ്പലം ഗ്രാമപഞ്ചായത്തിനെ മൊത്തമായി ഏറ്റെടുത്ത് മനുഷ്യജീവിതത്തിന്റെ സമസ്ത മേഖലകളിലും പുരോഗമനപരമായ മാറ്റങ്ങള്‍ വരുത്തികൊണ്ടിരിക്കുകയാണ് ഇപ്പോൾ. രണ്ടായിരത്തി ഇരുപതാം ആണ്ട് ആകുമ്പോഴേക്കും ഭാരതത്തിലെ രണ്ട്‌ലക്ഷത്തി അറുപത്തി അയ്യായിരം പഞ്ചായത്തുകളില്‍ ഏറ്റവും മികച്ച പഞ്ചായത്താക്കി കിഴക്കമ്പലം പഞ്ചായത്തിനെ ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ പഞ്ചായത്തിലെ സാമുഹ്യ, വ്യവസായിക, രാഷ്ട്രീയ-മതസംസ്‌കാരിക മേഖലയിലുള്ള പ്രമുഖരേയും നാനാവിഭാഗത്തിലുള്ള പൊതുജനങ്ങളുടെയും സസംയുക്തകൂട്ടായമയാണ് ട്വന്റി ട്വന്റി (20 20) കിഴക്കമ്പലം. കിഴക്കമ്ബലത്തെ ഇന്ത്യയ്ക്ക് തന്നെ മാതൃകയാക്കാനുള്ള നീക്കങ്ങളാണ് നടത്തുന്നത്. പൊതുജന പങ്കാളിത്തത്തോടെയുള്ള ഒരു വികസന മുന്നേറ്റമാണ് ഇതുകൊണ്ട് ലക്ഷ്യം വയ്ക്കുന്നതെന്ന് സാബു ജേക്കബ് പറഞ്ഞു.

kitex1IMG_8890IMG_8856IMG_8861IMG_8848

LEAVE A REPLY

Please enter your comment!
Please enter your name here