മകന്റെ നീതിക്കായി നിരാഹാരമിരിക്കുന്ന അമ്മ മഹിജയെ ഐ.സി.യുവിലേക്ക് മാറ്റി. ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് മഹിജയെ ഐ.സി.യുവിലേക്ക് മാറ്റിയത്. ഡ്രിപ്പ് ഉപേക്ഷിച്ച സാഹചര്യത്തില്‍ നിര്‍ബന്ധപൂര്‍വമാണ് ഐ.സി.യുവിലേക്ക് മാറ്റിയത്.

നിരാഹാരമിരിക്കുന്ന മഹിജ ഭക്ഷണം കഴിക്കുന്നുവെന്ന് വ്യാജപ്രതികരണം നടത്തിയതില്‍ പ്രതിഷേധിച്ചാണ് ഇവര്‍ ഡ്രിപ്പ് സ്വീകരിക്കില്ലെന്ന് തീരുമാനിച്ചത്.
ജിഷ്ണുവിന്റെ കേസ് സംബന്ധിച്ച് പത്രപരസ്യം നല്‍കിയതും കടുത്ത തീരുമാനത്തിലേക്ക് മഹിജയെ നയിച്ചു.

നിരാഹാരമിരിക്കുന്ന സഹോദരി അവിഷ്ണയുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മെഡിക്കല്‍ സംഘം കോഴിക്കോട് വളയത്തെ വീട്ടിലെത്തി. മെഡിക്കല്‍ കോളജില്‍ നിന്നുള്ള സംഘമാണ് വീട്ടിലെത്തിയത്. ആരോഗ്യനില മെഡിക്കല്‍ സംഘം പരിശോധിച്ചു. അവിഷ്ണയെ പരിശോധിച്ച മെഡിക്കല്‍ സംഘം ആരോഗ്യനില തൃപ്തികരമെന്ന് അറിയിച്ചു. നാളെ കൂടി സമരം തുടര്‍ന്നാല്‍ ആരോഗ്യനില വഷളാകുമെന്നും ഇതേ രീതിയില്‍ തുടര്‍ന്നും ചികിത്സ നല്‍കണമെന്നും ആരോഗ്യവിദഗ്ധര്‍ പറഞ്ഞു.

മകളോട് നിരഹാരം ഉപേക്ഷിക്കരുതെന്ന് മാതാവായ മഹിജ ആവശ്യപ്പെട്ടു. അവിഷ്ണയെ മുന്‍മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷനേതാവായ രമേശ് ചെന്നിത്തലയും വിവിധ കോണ്‍ഗ്രസ് നേതാക്കളും സന്ദര്‍ശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here