dalbir.jpg.image.784.410

ശ്രീനഗർ ∙ ഇനിയൊരു കാർഗിൽ യുദ്ധം ഉണ്ടാകാൻ ഇന്ത്യൻ സൈന്യം ഒരിക്കലും അനുവദിക്കില്ലെന്ന് കരസേനാ മേധാവി ദൽബീർ സിങ്. ഏതു സാഹചര്യവും നേരിടാൻ ഇന്ത്യൻ സൈന്യം സുസജ്ജ്മാണെന്നും അദ്ദേഹം പറഞ്ഞു. കാർഗിൽ വിജയ്ദിവസിന്‍റെ 16-ാം വാർഷികത്തോടനുബന്ധിച്ച് യുദ്ധത്തിൽ ജീവൻ വെടിഞ്ഞ ജവാന്മാർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാർഗിൽ യുദ്ധത്തിൽ ഇന്ത്യ വിജയിച്ചതിന്‍റെ സ്മരണയ്ക്കായാണ് കാർഗിൽ വിജയ് ദിവസ് ആഘോഷിക്കുന്നത്. ജൂലൈ 20 മുതൽ വിജയ്ദിവസിന്‍റെ 16-ാം വാർഷികാഘോഷങ്ങൾ തുടങ്ങിയിരുന്നു. നാളെയാണ് വിജയ്ദിവസ്.

1999 ലാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ കാർഗിൽ യുദ്ധം തുടങ്ങിയത്. കശ്മീരിൽ നിയന്ത്രണ രേഖ ലംഘിച്ച് ഇന്ത്യൻ പ്രദേശത്തേക്ക് പാകിസ്ഥാൻ സൈന്യം നുഴഞ്ഞു കയറിയതാണ് യുദ്ധത്തിനു കാരണമായത്. യുദ്ധത്തിൽ ഇന്ത്യ വിജയിച്ചു. 490 ലധികം പേരുടെ ജീവൻ യുദ്ധത്തെത്തുടർന്ന് ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here