eldose.jpg.image.784.410

കൊച്ചി: കേരളത്തില്‍  മാത്രമല്ല  അയല്‍  സംസ്ഥാനങ്ങളിലെ  വനങ്ങളിലും  തങ്ങള്‍  ആനവേട്ട  നടത്തിയെന്ന്  രണ്ടാം  പ്രതി  എല്‍ദോയുടെ  മൊഴി. ആനക്കൊമ്പു കച്ചവടത്തിലും  പങ്കാളിയായിട്ടുണ്ട്. ഇതിനിടെ  അറസ്റ്റിലായ  മനോജിനെ  പരുക്കുകളോടെ  വനം  വകുപ്പ്  ആശുപത്രിയില്‍  പ്രവേശിപ്പിച്ചു. വീണു  പരുക്കേറ്റെന്നാണ്  ഉദ്യോഗസ്ഥര്‍  പറയുന്നത്.

രാവിലെ പത്തുമണിയോടെയാണ് കസ്റ്റഡിയിലുളള മനോജിനെയും കൂട്ടി വനം വകുപ്പ ഉദ്യോഗസ്ഥര്‍ കോതമംഗലം താലൂക്കാ ശുപത്രിയില്‍ എത്തിയത്. അവശനായ നിലയിരുന്നു ഇയാള്‍. ഒരു ബന്ധുവാണ് താങ്ങിപ്പിടിച്ചിരുന്നത്. തങ്ങള്‍ മര്‍ദിച്ചതല്ലെന്നും വീണുപരിക്കേറ്റെന്നുമാണ് വനപാലകര്‍ പറയുന്നത്.  മനോജിനെ പരിശോധിച്ച ഡോക്ടറോറും ഇക്കാര്യം ആവര്‍ത്തിച്ചു. മഹാരാഷട്ര ദോഡാ മാഗില്‍ മനോജിന്റെ തോട്ടത്തില്‍ വെച്ചായാരുന്നു ഒന്നാം പ്രതി വാസു മരിച്ചത്. ഇയാളെ ഒളിവില്‍പ്പാര്‍പ്പിച്ചതിന് ഇന്നലെയാണ് മനോജിനെ പ്രതിയാക്കിയത്. രണ്ടുദിവസമായി ഇയാള്‍ വനം വകുപ്പിന്റെ കസ്റ്റഡിയിലായിരുന്നു . ഇതിനിടെയാണ് ആശുപത്രിയില്‍ എത്തിച്ചത്. രണ്ടാം പ്രതി എല്‍ ദോസിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഇടമലയാറില്‍ മാത്രമല്ല സമീപ സംസ്ഥാനങ്ങളിലെ വനങ്ങളിലും തങ്ങള്‍ ആനവേട്ടക്ക്  പോയെന്നാണ് മൊഴി. തിരുവനന്തപരുത്ത് കൊമ്പു വില്‍ക്കാന്‍ കൂടെ പോയിരുന്നു. കൊച്ചിയിലും ചെന്നൈയിലുമാണ് ഒളിവില്‍ത്താമസിച്ചതെന്നും എല്‍ദോസിന്റെ മൊഴിയിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here