apj-modi.jpg.image.784.410

 

ന്യൂഡൽഹി ∙ കലാമിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും ഉൾപ്പെടെയുള്ള പ്രമുഖർ അനുശോചനം അറിയിച്ചു.

∙രാഷ്ട്രപതിയെന്ന നിലയില്‍ രാജ്യത്തിന് നഷ്ടമായത് മാർഗ ദർശിയെയാണ് -പ്രധാനമന്ത്രി നരേന്ദ്ര മോദി

∙ജനകീയനായിരുന്ന രാഷ്ട്രപതിയായിരുന്നു അബ്ദുല്‍ കലാമെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ജീവിതം രാഷ്ട്രത്തിന് സമര്‍പ്പിച്ച മഹദ്‍വ്യക്തിയായിരുന്നെന്നും അദ്ദേഹം അനുസ്മരിച്ചു.

∙രാഷ്ട്രപതിയെന്ന രീതിയിൽ ജനകോടികളുടെ ഹൃദയം കവർന്ന വ്യക്തിയാണ് കലാം. കേരളത്തോട് പ്രത്യേക അടുപ്പമുണ്ടായിരുന്ന വ്യക്തിയാണ് ഡോ. അബ്ദുല്‍കലാം- മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി

∙മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാമിന്റെ മരണം രാജ്യത്തിനു തീരാ നഷ്ടം- ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്.

∙ഒരു യഥാര്‍ഥ ഭാരത രത്‌നത്തെ നഷ്ടപ്പെട്ടു – ഡല്‍ഹി മുഖ്യമന്ത്രി കേജ്‍രിവാള്‍ അനുസ്മരിച്ചു.

∙ ഇന്ത്യയ്ക്ക് ഏറ്റവും പ്രചോദനം നല്‍കിയ വ്യക്തികളിലൊരാളായിരുന്നു കലാം – കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി

∙ഡോ.എ.പി.ജെ അബ്ദുൾ കലാം ജനകീയ രാഷ്ട്രപതിയായിരുന്നു. അദ്ദേഹത്തിന്രെ ആത്മാവിന് നിത്യശാന്തി നേരുന്നു- വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്.

∙കലാമിന്റെ നിര്യാണം ഭാരതത്തിനു മാത്രമല്ല ലോകത്തിനു തന്നെ തീരാനഷ്ടമാണ്- ലോക്സഭാ സ്പീക്കർ സുമിത്രാ മഹാജൻ

LEAVE A REPLY

Please enter your comment!
Please enter your name here