തിരുവനന്തപുരം∙ മുംബൈ സ്ഫോടനക്കേസ് പ്രതി യാക്കൂബ് മേമന് വധശിക്ഷ നല്‍കിയതിനെതിരായിരുന്നില്ല തന്‍റെ പ്രതികരണമെന്ന് ശശി തരൂര്‍ എം.പി. വധശിക്ഷയെയാണ് താന്‍ എതിര്‍ത്തത്. ഭീകരവാദികളെ ജീവിതകാലം മുഴുവന്‍ ജയിലിലിടണമെന്നാണ് തന്‍റെ അഭിപ്രായമെന്നും ശശി തരൂര്‍ തിരുവനന്തപുരത്ത് പറഞ്ഞു.

‘നമ്മുടെ സർക്കാർ ഒരു മനുഷ്യനെക്കൂടി തൂക്കിലേറ്റിയതിനെക്കുറിച്ചു ദുഃഖിക്കുന്നു. രാജ്യം മുൻകൈയെടുത്തു നടത്തുന്ന കൊലപാതകം നമ്മെയൊക്കെ കൊലപാതകികളാക്കുന്നു. ഭീകരതയെ സർവശക്തിയും ഉപയോഗിച്ച് തടയണം. എന്നാൽ കുറ്റകൃത്യങ്ങൾ തടയാൻ വധശിക്ഷ കൊണ്ടാകില്ലെന്നുമായിരുന്നു’ ശശി തരൂരിന്റെ പരാമർശം. ട്വിറ്ററിലാണ് തരൂർ ഇത്തരത്തിലൊരു പരാമർശം നടത്തിയിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here