തിരുവനന്തപുരം:ഓണത്തലേന്ന് മലയാളി ഓടി നടന്നത് സദ്യവട്ടം ഒരുക്കാനാണെന്ന് കരുതിയെങ്കില്‍ ഇത്തവണ അത് തെറ്റി. ഓണത്തിനു മദ്യംമേടിക്കാന്‍ ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലറ്റുകളിലേക്കുള്ള ഓട്ടമായിരുന്നു അത്. ഓണക്കുടി’യില്‍ പുതിയ റെക്കോഡിടിട്ടിരിക്കുകയാണ് മലയാളി. ഈ വര്‍ഷത്തെ മദ്യവില്‍പന മുന്‍ വര്‍ഷങ്ങളിലെ റെക്കോഡ് തിരുത്തിയെന്ന് ബെവ്‌റിജസ് കോര്‍പറേഷന്റെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ എട്ട് ദിവസത്തിനിടെ 440 കോടി രൂപയുടെ മദ്യമാണ് വിറ്റഴിഞ്ഞത്. തിരുവോണത്തലേന്നായ ഉത്രാടം നാളില്‍ മാത്രം 71.1 കോടിയുടെ രൂപയുടെ മദ്യം മലയാളികള്‍ വാങ്ങി. ഇരിങ്ങാലക്കുടയിലാണ് ഏറ്റവും കൂടുതല്‍ മദ്യം വിറ്റുപോയത്.
ഓണക്കാലം തുടങ്ങിയത് മുതല്‍ ബിവറേജസ് ഔട്ട് ലൈറ്റുകളിലും വെയര്‍ ഹൗസുകള്‍ വഴിയുള്ള മദ്യ വില്‍പ്പനയില്‍ വന്‍ വര്‍ദ്ധനവാണുണ്ടായത്. 411.14 കോടിയായിരുന്നു കഴിഞ്ഞ അത്തം തുടങ്ങി ഉത്രാടം വരെയുള്ള വില്‍പ്പന. ഈ വര്‍ഷം ഇതേ കാലത്തെ വില്‍പ്പന 440.60 കോടിയാണ്. ഇരിങ്ങാലക്കുട ഔട്ട് ലെറ്റിലാണ് ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്നിരിക്കുന്നത്. കഴിഞ്ഞ വര്‍!ഷം 59.51 കോടിയായിരുന്നു വില്‍പ്പന. ഔട്ട് ലൈറ്റുകളുടെ എണ്ണം കുറഞ്ഞുവെങ്കിലും കൗണ്ടറുകളുടെ എണ്ണം കൂട്ടുകയും വലിയ കെട്ടിടിങ്ങളിലേക്ക് ബെവ്‌ക്കോ ഔട്ട് ലെറ്റുകള്‍ മാറ്റുകയും ചെയ്തിരുന്നു.
മാത്രമല്ല ബെവ്‌ക്കോയുടെ ലാഭശതമാനം 24ല്‍ നിന്നും 29 ശതമാനമായി ഉയര്‍ത്തിയിരുന്നു. ഇതെല്ലാം വരുമാന വ!ദ്ധനയ്ക്കു കാരണമായി. തിരുവോണ അവിട്ട ദിവസങ്ങളുടെ കണക്കൂകള്‍ പൂര്‍ത്തിയാകുമ്പോള്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ വര്‍ദ്ധവാണ് ബെവ്‌ക്കോ പ്രതീക്ഷിക്കുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here