A large number of children admited at ICU for encephalitis treatment ,At least 30 children lost their lives due to encephalitis in last 48 hours at Gorakhpur’s BRD Hospital after Supply of liquid oxygen was disrupted yesterday due to pending payment. Express photo by Vishal Srivastav 12.08.2017

 

ലക്‌നോ:ഉത്തര്‍പ്രദേശില്‍ വീണ്ടും ശിശുക്കളുടെ കൂട്ടമരണം. ഗോരഖ്പൂരിനു പിന്നാലെ ഫറൂഖാബാദിലെ റാം മനോഹര്‍ ലോഹ്യ രാജകീയ ചികിത്സാലയത്തിലാണ് 49 കുട്ടികള്‍ ഓക്‌സിജന്‍ കിട്ടാതെയും മരുന്നുകളുടെ അഭാവം മൂലവും മരിച്ചത്. കഴിഞ്ഞ ഒരു മാസത്തിനിടയിലാണ് ഇത്രയും കുട്ടികള്‍ മരണമടഞ്ഞത്. അതേസമയം 30 കുട്ടികളുടെ മരണം പോഷകാഹാരക്കുറവ് മൂലമാണെന്ന് അധികൃതര്‍ അറിയിച്ചു. ശിശുക്കളുടെ കൂട്ടമരണത്തെക്കുറിച്ച് ജില്ലാ മജിസ്‌ട്രേറ്റ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തുവെന്നും ഫറൂഖാബാദ് ചീഫ് മെഡിക്കല്‍ ഓഫിസര്‍ക്കെതിരെ കേസെടുത്തെന്നുമാണ് വിവരം. ഉത്തര്‍പ്രദേശിലെ തന്നെ ബിആര്‍ഡി മെഡിക്കല്‍ കോളെജ് ആശുപത്രിയിലെ കുഞ്ഞുങ്ങളുടെ കൂട്ടമരണത്തില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് മറ്റൊരു സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നുകൂടി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഓഗസ്റ്റ് മാസത്തില്‍ മാത്രം ബിആര്‍ഡി മെഡിക്കല്‍ കോളെജില്‍ മരിച്ച കുഞ്ഞുങ്ങളുടെ എണ്ണം 415 ആണ്. ഈ വര്‍ഷം ജനുവരി മുതലുള്ള കണക്കനുസരിച്ച് ബിആര്‍ഡി മെഡിക്കല്‍ കോളെജില്‍ മാത്രം 1,256 കുഞ്ഞുങ്ങള്‍ മരിച്ചതായി പ്രിന്‍സിപ്പാള്‍ പികെ സിങ് സ്ഥിരീകരിച്ചിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here