നിലമ്പൂർ: ഐ.പി.സി. മലബാർ മേഖലയുടെ മിഷൻ ഡയറക്ടർമാരായി ഡോ. ജോയി ഏബ്രഹാമും ഡോ.വിൽസൺ വർക്കിയും ചുമതലയേറ്റു.

മലബാറിൽ 34 സെൻററുകളിലായി 534 സഭകളാണ് ഐ.പി സിക്ക് ഉള്ളത്.ഇതിൽ 238 സഭകൾ വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. യാതൊരു വിധ സാമ്പത്തിക സഹായങ്ങളൊന്നുമില്ലാതെ നൂറ്റമ്പത് സഭകൾ പ്രവർത്തിക്കുന്നു .34 പഞ്ചായത്തുകളിൽ പെന്തെക്കോസ്തു കൂട്ടായ്മകളൊന്നും ഇല്ല. നിലവിൽ മലബാറിൽ ചില സെന്റെറുകളെ സഹായിക്കുന്നത് ഹൂസ്റ്റൺ, ഡാളസ്, കുവൈറ്റ്, മറ്റു വ്യക്തിപരമായ സഹായങ്ങളുമാണ് ലഭിക്കുന്നത്. മലബാറിലെ സുവിശേഷ മുന്നേറ്റത്തിനായി മറ്റു മിഷൻ ഡയറക്ടർമാരെയും നിയമിക്കുന്നതിനായി മലബാർ മേഖല തീരുമാനിച്ചതായി മേഖല സെക്രട്ടറി പാസ്റ്റർ ബിജോയ് കുര്യാക്കോസ് പറഞ്ഞു. ഈ വർഷം പുതിയതായി ആരംഭിക്കുന്ന 50 പ്രവർത്തനമേഖലകൾക്ക് ഇരുവരും നേതൃത്വം നല്കും. തൃശുർ സ്വദേശിയായ ഡോ. ജോയി ഏബ്രഹാം മികച്ച വേദ അദ്ധ്യാപകനും പ്രസംഗകനും സംഘാടകനുമാണ്.അമേരിക്കയിലെ ഒർലാൻറോ ക്രിസ്ത്യൻ അസംബ്ലിയുടെ സീനിയർ പാസ്റ്ററായ ഡോ. ജോയ് എബ്രഹാം പിസിനാക്ക് നാഷണൽ കൺവീനർ, ഐ.പി.സി.നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയൻ പ്രസിഡണ്ട്,പി.വൈ.പി.എ  കേരളാ സ്റ്റേറ്റ് വൈസ് പ്രസിഡണ്ട്, എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

മലപ്പുറം സ്വദേശിയായ ഡോ. വിൽസൺ വർക്കി വിവിധ സെമിനാരികളിൽ വേദ അദ്ധ്യാപകനാണ്. കോട്ടയം ഐ.പി.സി നെമിനാരിയിൽ അക്കാദമിക് ഡീനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോൾ ന്യൂയോർക്കിലുള്ള ഇന്ത്യാ ക്രിസ്ത്യൻ അസംബ്ലിയിൽ സീനിയർ പാസ്റ്ററായി പ്രവർത്തിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here