തിരുവനന്തപുരം: കേരളത്തില്‍ നഴ്‌സുമാരുടെ സമരം ശക്തമായതോടെ സി.പി.എമ്മിന്റെ നിയന്ത്രണത്തില്‍ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ പുതിയ സംഘടന രൂപവത്കരിക്കുന്നു. പ്രത്യേകിച്ച് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പിന്‍ബലമില്ലാതെ പ്രവര്‍ത്തിക്കുന്ന യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന് പുറമെയാണ് പുതിയ സംഘടന വരുന്നത്.
ഇതിന്റെ ആലോചന യോഗം നവംബര്‍ ഏഴിന് തൃശൂരില്‍ നടക്കും. ആശുപത്രി ജീവനക്കാരുടെ സംഘടന നേതാക്കള്‍ക്ക് വാട്‌സ്ആപ്പ് വഴിയാണ് യോഗത്തെപ്പറ്റി സി.ഐ.ടി.യു നിര്‍ദേശം നല്‍കിയിരിക്കുന്നത്. നഴ്‌സുമാര്‍ക്കിടക്ക് യു.എന്‍.എ ശക്തമായ സാന്നിധ്യമാണ്.

എന്നാല്‍ തികച്ചും അരാഷ്ട്രീയ കാഴ്ചപ്പാടോടെയാണ് യു.എന്‍.എയുടെ പ്രവര്‍ത്തനമെന്നും സ്വകാര്യ മേഖലയില്‍ ഇടതുപക്ഷ കാഴ്ചപ്പാടോടുകൂടിയ സംഘടന വേണമെന്നുമാണ് യോഗം സംബന്ധിച്ച അറിയിപ്പില്‍ വ്യക്തമാക്കുന്നത്. പുതിയ സംഘടനക്ക് കേരള ഗവ. നഴ്‌സസ് അസോസിയേഷന്റെ പിന്തുണ ഉണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here