കൊച്ചി: കേരളത്തിലെ കുടിയന്മാരുടെ പോക്കറ്റ് ഇനിയും കീറും. വിദേശമദ്യത്തിന് സംസ്ഥാനത്ത് ഇന്നുമുതല്‍ വില കൂടുകയാണ്. ഇരുപതു രൂപമുതല്‍ 50 രൂപ വരെയാണ് വര്‍ധന. ഏഴു ശതമാനം വിലകൂട്ടാന്‍ ബവ്‌റിജസ് കോര്‍പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗം കഴിഞ്ഞദിവസം തീരുമാനിച്ചിരുന്നു.

520 രൂപയായിരുന്ന ഹണീ ബീ ബ്രാന്‍ഡിക്ക് ഇന്നുമുതല്‍ 550 രൂപയാകുമ്പോള്‍ ഒ.പി.ആര്‍ റമ്മിന് 420 ല്‍ നിന്നും 450 ആകും. എണ്‍പതു രൂപയായിരുന്ന കിങ്ഫിഷര്‍ ബിയറിന് പത്തുരൂപ വര്‍ധിച്ച് തൊണ്ണൂറു രൂപയാകും. സമാന രീതിയില്‍ മറ്റു ബ്രാന്‍ഡുകള്‍ക്കും വിലകൂടും. നിര്‍മാണ ചിലവു കൂടിയതിനാല്‍ 15 ശതമാനം വര്‍ധനവായിരുന്നു ഡിസ്റ്റിലറികളും വിതരണക്കാരും ആവശ്യപ്പെട്ടത്.

എന്നാല്‍ കോര്‍പറേഷന്‍ ഏഴു ശതമാനം വര്‍ധനയ്‌ക്കേ അനുമതിനല്‍കിയുള്ളു. ചൊവ്വാഴ്ച തന്നെ വിലവര്‍ധനവിനുള്ള നടപടിക്രമങ്ങള്‍ ബവ്‌കോ ആരംഭിച്ചിരുന്നു.മദ്യകുപ്പികളിലെ വിലയില്‍ മാറ്റം വരുത്തില്ല. എന്നാല്‍ ബില്ലില്‍ ഏഴുശതമാനം അധികം വില ഈടാക്കും. പുതിയ സ്റ്റോക്ക് വരുന്ന മുറയ്ക്ക് കുപ്പിയിലും പുതിയ വില രേഖപ്പെടുത്തും.

 

LEAVE A REPLY

Please enter your comment!
Please enter your name here