വാഷിംഗ്ടണ്‍:യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രചാരണസംഘത്തില്‍ വിദേശനയത്തിന്റെ ചുമതലയുണ്ടായിരുന്ന ജോര്‍ജ് പാപ്പഡോപ്ലസിനെതിരെയാണ് മുള്ളര്‍ കമ്മിറ്റി ഗുരുതരമായ കണ്ടെത്തലുകള്‍ നടത്തിയത്. റഷ്യന്‍ സംഘവുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച് എഫ്ബിഐയോട് കള്ളം പറഞ്ഞുവെന്ന് പാപ്പഡോപ്ലസ് സമ്മതിച്ചു. ഹിലറി ക്ലിന്റണെതിരായ ഇ മെയിലുകള്‍ കൈമാറുന്നത് സംബന്ധിച്ച് റഷ്യന്‍ സംഘവുമായി ചര്‍ച്ച നടന്നിരുന്നു. ഇതെത്തുടര്‍ന്ന് റഷ്യ ഹിലറിയുടെ ഇ മെയിലുകള്‍ ചോര്‍ത്തി എന്നാണ് സൂചന. കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാന്‍ റഷ്യന്‍ യാത്രപോലും സംഘം ആലോചിച്ചിരുന്നു. ഡോണള്‍ഡ് ട്രംപിന് നേരിട്ട് ഇക്കാര്യങ്ങളില്‍ ബന്ധമുണ്ടോയെന്ന് പിന്നീട് പരിശോധിക്കും.

ട്രംപിന്റെ മുന്‍ പ്രചാരണവിഭാഗം പോള്‍ മാനഫോര്‍ട്ടിനെതിരെയും മുള്ളര്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. നിയമവിരുദ്ധ പണമിടപാടുകളിലൂടെ മാനഫോര്‍ട്ട് വിദേശത്ത് വന്‍ സമ്പത്തിനുടമയായെന്നാണ് കണ്ടെത്തല്‍. മാനഫോര്‍ട്ടിന്റെ സഹായി റിക് ഗേറ്റ്‌സും നിയമവിരുദ്ധ ഇടപാടുകള്‍ നടത്തി. പാപ്പഡോപ്ലസിനെതിരായ കണ്ടെത്തല്‍ പ്രസിഡന്റ് ട്രംപിന് വെല്ലുവിളിയാണ്.. തിരഞ്ഞെടുപ്പില്‍ വിദേശ പൗരന്‍മാരുടെ സഹായമോ സംഭാവനയോ ലഭിച്ചെന്ന് തെളിഞ്ഞാല്‍ അമേരിക്കന്‍ നിയമമമനുസരിച്ച് പ്രസിഡന്റിനെ ഇപീച്ച് ചെയ്യാന്‍പോലുമാവും.

 

LEAVE A REPLY

Please enter your comment!
Please enter your name here