ന്യൂഡൽഹി∙ ജന്തർമന്തറിൽ കർഷക സമരത്തിനിടെ യോഗേന്ദ്ര യാദവിനെ ഡൽഹി പൊലീസ് അറസ്റ്റു ചെയ്തു. പുലർച്ചെയാണ് യാദവിനെ അറസ്റ്റ് ചെയ്തത്. എന്നെ വലിച്ചിഴച്ചു പൊലീസ് വാനിലേക്ക് തള്ളി. ഞാൻ ചെയ്ത കുറ്റമെന്താണെന്ന് അറിയില്ല – യാദവ് ട്വീറ്റ് ചെയ്തു. റാലിയിൽ പങ്കെടുത്തുകൊണ്ടിരുന്ന പ്രശാന്ത് ഭൂഷൺ അടക്കമുള്ളവർ യാദവിനെ സ്റ്റേഷനിൽ സന്ദർശിച്ചു.

സമരത്തിൽ പങ്കെടുത്ത 96 പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പഞ്ചാബ്, രാജസ്ഥാൻ, ഹരിയാന എന്നിവിടങ്ങളിൽ നിന്നുള്ള കർഷകരമാണ് സമരത്തിൽ പങ്കെടുത്തിരുന്നക്. കേന്ദ്രസർക്കാർ കൊണ്ടുവന്നിരിക്കുന്ന ഭൂമിയേറ്റെടുക്കൽ നിയമത്തിൽ ഭേദഗതി വേണമെന്ന് ആവശ്യപ്പെട്ടാണ് സമരം നടത്തുന്നത്. 800 ഓളം വരുന്ന കർഷകർ ട്രാക്ടറുപയോഗിച്ച് സമരം നടത്തുന്നതിനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ ഇതിന് ഡൽഹി പൊലീസ് അനുമതി നൽകിയിരുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here