ഷിക്കാഗോ∙ഓഗസ്റ്റ് 21ന് സിറോ മലബാര്‍ കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരളാ ചാപ്റ്ററിന്റെ നാഷണല്‍ കണ്‍വന്‍ഷനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഐഎൻഒസി കേരളാ ഷിക്കാഗോ ചാപ്റ്റര്‍ പ്രസിഡന്റ് ഗ്ലാഡ്സണ്‍ വര്‍ഗീസ്, നാഷണല്‍ ജനറല്‍ സെക്രട്ടറി ഡോ. സാല്‍ബി പോള്‍ ചേന്നോത്ത്, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ടോമി അംബേനാട്ട് എന്നിവര്‍ അറിയിച്ചു.

വൈകിട്ട് 5.30-ന് നടക്കുന്ന ഉദ്ഘാടന ചടങ്ങ് കേരളാ ട്രാന്‍സ്പോര്‍ട്ട്, സ്പോര്‍ട്സ്, ഫിലിം ഡവലപ്മെന്റ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ചെങ്ങന്നൂര്‍ എംഎല്‍എ പി.സി. വിഷ്ണുനാഥ്, കെപിസിസി വൈസ് പ്രസിഡന്റ് ലാലി വിന്‍സന്റ്, അമേരിക്കയില്‍ നിന്നുള്ള കോണ്‍ഗ്രസ്മാന്‍, സെനറ്റര്‍, മേയര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്ന് നാഷണല്‍ പ്രസിഡന്റ് ജോബി ജോര്‍ജ്, ചെയര്‍മാന്‍ കളത്തില്‍ വര്‍ഗീസ്, അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ചാക്കോട്ട് രാധാകൃഷ്ണന്‍, ട്രഷറര്‍ സജി ഏബ്രഹാം, സെക്രട്ടറി ഡോ. അനുപം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ പറഞ്ഞു.

ഈ സമ്മേളനത്തിന് എല്ലാവിധ ആശംസകളും നേര്‍ന്നുകൊണ്ട് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധി, വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി, ജനറല്‍ സെക്രട്ടറി കരണ്‍സിംഗ്, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍, മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ഇല്ലിനോയ്സ് ഗവര്‍ണര്‍ ബ്രൂസ് റൗണ്ണര്‍, ഷിക്കാഗോ മേയര്‍ റഹ്ം ഇമ്മാനുവേല്‍ എന്നിവര്‍ സന്ദേശം അയച്ചു.

inoc-convention-chicago-august

സമ്മേളനത്തിലേക്ക് ഷിക്കാഗോയിലും മറ്റ് അമേരിക്കയിലുള്ള എല്ലാ മലയാളി സുഹൃത്തുക്കളേയും സ്വാഗതം ചെയ്യുന്നതായി ഐ.എന്‍.ഒ.സി കേരളാ എക്സിക്യൂട്ടീവ് അംഗങ്ങള്‍ അറിയിച്ചു. ഇതില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും സൌജന്യമായി വിഭവസമൃദ്ധമായ ഓണസദ്യ ഉണ്ട ായിരിക്കുന്നതാണെന്ന് കണ്‍വന്‍ഷന്‍ ഭാരവാഹികളായ ജോണി വടക്കുംചേരി, ഡൊമിനിക് തെക്കേത്തല, ലൂയി ഷിക്കാഗോ, സിനു പാലയ്ക്കത്തടം, സാബു അച്ചേട്ട്, ചാക്കോച്ചന്‍ കടവില്‍, ജോണ്‍സണ്‍ മാളിയേക്കല്‍, അച്ചന്‍കുഞ്ഞ് മാത്യു, ജോര്‍ജ് മാത്യു, ജോസഫ് ചാണ്ട ി, വിശാഖ് ചെറിയാന്‍, സ്കറിയാക്കുട്ടി തോമസ്, ആന്റോ കവലയ്ക്കല്‍, സുബാഷ് ജോര്‍ജ് എന്നിവര്‍ അറിയിച്ചു.

സാംസ്കാരിക സമ്മേളനം, ഉന്നത നിലവാരം പുലര്‍ത്തുന്ന കേരളത്തിന്റേയും, പഞ്ചാബിന്റേയും കലാപരിപാടികള്‍ എന്നിവയും കണ്‍വന്‍ഷനു പകിട്ടേകുമെന്നു ഭാരവാഹികള്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here