train.jpg.image.784.410

 

ആഗ്ര∙ അവസാനനിമിഷം വരെ കാത്തിരുന്നിട്ടും ട്രെയിൻ ടിക്കറ്റ് കണ്‍ഫേം ആയില്ലെങ്കിൽ ഇനി ടിക്കറ്റ് റദ്ദാക്കേണ്ട. അതേ റൂട്ടിലോടുന്ന മറ്റു ട്രെയിനുകളിൽ അതേ ടിക്കറ്റിൽ യാത്രചെയ്യാനുള്ള സൗകര്യവുമായി റയിൽവേ. മറ്റു ട്രെയിനുകളിൽ വെയിറ്റിങ് ലിസ്റ്റുകാർക്ക് ബർത്ത് അനുവദിക്കാനുള്ള സംവിധാനം നടപ്പിലാക്കാനൊരുങ്ങുകയാണ് റയിൽവേ. ഇതോടെ വെയിറ്റ്ലിസ്റ്റിലാണെങ്കിൽ ആ ടിക്കറ്റ് റദ്ദാക്കി അടുത്ത ട്രെയിനിന് ടിക്കറ്റ് എടുക്കുകയെന്ന തലവേദന യാത്രക്കാർക്കും മാറിക്കിട്ടും.

അതേസമയം, ഈ സംവിധാനം നടപ്പിലാക്കുന്നതിനുള്ള നടപടിക്രമങ്ങൾ പ്രാരംഭദിശയിലാണെന്നും എല്ലാ ട്രെയിനിലും നടപ്പാക്കുമെന്നും റയിൽവേ ബോർഡ് അഡീഷനൽ ഡയറക്ടർ ജനറൽ അനിൽ കുമാർ സക്സേന അറിയിച്ചു. യാത്രക്കാർക്കും റയിൽവേയ്ക്കും ഇതു ഒരുപോലെ നേട്ടമാണ്. യാത്രക്കാർക്ക് എത്തേണ്ട സ്ഥലത്ത് ബുദ്ധിമുട്ടില്ലാതെ എത്താനും റയിൽവേയ്ക്ക് ഉപയോഗം കുറഞ്ഞ ‌ബർത്തുകൾ ഉപയോഗിക്കുന്നതിലൂടെ വരുമാന മാർഗവുമാകും ഈ സംവിധാനം വരുമ്പോൾ.

യാത്രക്കാർക്ക് അതേ റൂട്ടിലോടുന്ന മറ്റു ട്രെയിനുകളുടെ നമ്പർ നൽകും. ഇതിൽ നിന്ന് ഏതു ട്രെയിൻ വേണമെങ്കിലും തിരഞ്ഞെടുക്കാം. പദ്ധതി നടപ്പാക്കണമെങ്കിൽ സെന്റർ ഫോർ റയിൽവേ ഇൻഫർമേഷൻ സിസ്റ്റത്തിൽ (സിആർഐഎസ്) പ്രധാനപ്പെട്ട അപ്ഗ്രഡേഷനുകൾ നടത്തേണ്ടതുണ്ട്, സക്സേന കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here