sfi-march.jpg.image.784.410

തിരുവനന്തപുരം∙ ഹയർസെക്കൻഡറി സ്പോട്ട് അലോട്ട്മെന്റിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം. വിദ്യാർഥികൾ പൊലീസ് വലയം ഭേദിച്ച് സെക്രട്ടറിയേറ്റ് വളപ്പിൽ കടന്നു. പൊലീസ് ജലപീരങ്കിയും രണ്ടു തവണ കണ്ണീർ വാതക ഷെല്ലുകളും പ്രയോഗിച്ചു. വിദ്യാർഥികള്‍ക്കു നേരെ പൊലീസ് ലാത്തി വീശി.

പൊലീസിനു നേരെ കല്ലേറുണ്ടായി. പ്രകോപിതരായ വിദ്യാർഥികൾ ഐഎൻടിയുസി നേതാവ് ആർ. ചന്ദ്രശേഖരന്റെ സമരപന്തലിലെ കസേരകളുപയോഗിച്ചും പൊലീസിനു നേരെ എറിഞ്ഞു. പൊലീസ് ശക്തമായി തിരിച്ചടിച്ചെങ്കിലും വിദ്യാർഥികൾ പിരിഞ്ഞുപോകാൻ തയാറാകാതെ പൊലീസിനെ ആക്രമിക്കുകയായിരുന്നു. നാലു വിദ്യാർഥികൾ സെക്രട്ടറിയേറ്റിന്റെ മതിൽ ചാടിക്കടന്ന് ഉള്ളിലേക്ക് കയറി കുത്തിയിരിപ്പു സമരം നടത്തി.

വി. ശിവൻകുട്ടി എംഎൽഎ സ്ഥലത്തെത്തി പ്രവർത്തകരെ ശാന്തരാക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പൊലീസുകാർക്കെതിരെ പ്രവർത്തകർ വീണ്ടും തിരിയുകയായിരുന്നു. ഹയർസെക്കൻഡറി പ്രവേശനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു എസ്എഫ്ഐ മാർച്ച് നടത്തിയത്

LEAVE A REPLY

Please enter your comment!
Please enter your name here