അട്ടപ്പാടി:രണ്ടു കിലോഗ്രാം അരി, നൂറു ഗ്രാം മല്ലിപ്പൊടി, ചെറിയൊരു ടോര്‍ച്ച്, ഒരു മൊബൈല്‍ ചാര്‍ജര്‍ ഇത്രയുമാണ് ആള്‍ക്കൂട്ടം ചേര്‍ന്ന് ആക്രമിക്കുമ്പോള്‍ മധുവിന്റെ സഞ്ചിയിലുണ്ടായിരുന്നത്. ഇവയെല്ലാം മോഷ്ടിച്ചെന്ന് ആരോപിച്ചാണു മധുവിനെ സംഘം മര്‍ദിച്ചത്. പക്ഷേ, തെളിവുചോദിച്ചാല്‍ ആര്‍ക്കും ഉത്തരമില്ല. രണ്ടു വര്‍ഷത്തിനിടെ മുക്കാലിയിലും പരിസരത്തുമുള്ള കടകളില്‍നിന്നു ഭക്ഷ്യവസ്തുക്കള്‍ കാണാതായ പരാതികളില്‍ പ്രതി മധുവാണെന്നാണ് ആരോപണം.

കഴിഞ്ഞദിവസം പ്രദേശത്തെ കടയില്‍നിന്ന് അരി മോഷണം പോയെന്നു പറഞ്ഞാണു മധു താമസിക്കുന്ന പാറയിടുക്കിലെത്തി പിടികൂടിയത്. യുവാവിനെ മുക്കാലിയിലേക്കു നടത്തിക്കൊണ്ടുപോകുകയായിരുന്നു. ഈ യാത്രയ്ക്കിടയിലും മുക്കാലിയെലെത്തിയതിനുശേഷവും മര്‍ദിച്ചു. മധു ഉടുത്തിരുന്ന കൈലിമുണ്ട് അഴിച്ചെടുത്ത് ഇരുകൈകളും കൂട്ടിക്കെട്ടിയായിരുന്നു മര്‍ദനമെന്നു സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച ചിത്രങ്ങളില്‍നിന്നു വ്യക്തമാകുന്നു. രണ്ടു മണിക്കൂറോളം നാട്ടുകാര്‍ ‘കൈകാര്യം’ ചെയ്തു കഴിഞ്ഞാണു പൊലീസിനെ ഏല്‍പ്പിച്ചത്.

തന്നെ മര്‍ദിച്ചവരെക്കുറിച്ചു മധു നല്‍കിയ മരണമൊഴി എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിട്ടും അറസ്റ്റ് വൈകിയതിലൂടെ പുറത്തുവന്നതു പൊലീസിന്റെ വീഴ്ച. തന്നെ പിടികൂടിയ സംഘം ക്രൂരമായി മര്‍ദിച്ചുവെന്നു മധു നേരത്തേ മെ!ാഴി നല്‍കിയതിനാല്‍ മരണം സ്ഥിരീകരിച്ചശേഷം പ്രതികളില്‍ ചിലരെ പിടികൂടാന്‍ പെട്ടെന്നു കഴിയുമായിരുന്നു. എന്നിട്ടും നടപടി ഉണ്ടായില്ല.

വൈകിട്ട് അഞ്ചോടെയാണ് എഫ്‌ഐആര്‍ രേഖപ്പെടുത്തിയത്. ജീപ്പില്‍ കയറ്റിയവരുടെ പേരുകള്‍ക്കൊപ്പം അവരുടെ മൊബൈല്‍ നമ്പരുകളും എഫ്‌ഐആറിലുണ്ട്. ഇത്തരമൊരു കേസില്‍ പട്ടികജാതി അതിക്രമ നിരോധന നിയമപ്രകാരവും നടപടി സ്വീകരിക്കേണ്ടതാണ്. യുവാവിനെ പിടികൂടിയവരില്‍ പലരുടെയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ 22നു രാത്രി മുതല്‍ പ്രചരിക്കുന്നുണ്ടായിരുന്നു. പിറ്റേന്നു മാധ്യമങ്ങളിലൂടെയാണ് ഉന്നത ഉദ്യോഗസ്ഥര്‍ പോലും മരണവാര്‍ത്ത അറിഞ്ഞത്.

ആദിവാസികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ അന്വേഷിക്കാനുള്ള പ്രത്യേക സ്‌ക്വാഡ് (എസ്എംഎസ്) അട്ടപ്പാടിയിലുണ്ടെങ്കിലും കേസ് ലാഘവത്തേ!ാടെ കൈകാര്യം ചെയ്തുവന്നാണ് ആക്ഷേപം. മുക്കാലിയിലെ സംഘം രണ്ടു കിലേ!ാമീറ്റര്‍ ദൂരെയുള്ള തേക്കിന്‍ തോട്ടത്തിനു സമീപത്തുനിന്നു മധുവിനെ ഉച്ചയോടെ പിടികൂടിയെന്നാണു നാട്ടുകാരില്‍ നിന്നുള്ള സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here